പെരും നുണ പറയുന്ന വിദ്യാഭ്യാസ മന്ത്രി രാജിവെക്കുക: ഫ്രറ്റേണിറ്റി മൂവ്മെന്റ്

പ്ലസ് വൺ സീറ്റ് വിഷയത്തിൽ നിയമസഭയിൽ പെരും നുണ പറഞ്ഞ് മലപ്പുറത്തെയും മലബാറിലെയും ജനങ്ങളെ വഞ്ചിക്കുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജിവെക്കണം എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു.

സർക്കാർ കണക്കനുസരിച്ച് 32239 വിദ്യാർത്ഥികൾ പുറത്തുനിൽക്കുന്ന ഗുരുതരമായ അവസ്ഥയിൽ തന്നെ ഉത്തരവാദിത്തപ്പെട്ട മന്ത്രി പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുന്നത് ക്രൂരമായ നടപടി ആണെന്നും മന്ത്രിയായി തുടരാൻ അദ്ദേഹത്തിന് അർഹത ഇല്ലെന്നും കൂട്ടിച്ചേർത്തു.

മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് മലപ്പുറത്ത് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

പ്രതിഷേധത്തിന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡണ്ട് ജംഷീൽ അബൂബക്കർ, ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ, ജില്ലാ വൈസ് പ്രസിഡണ്ട് വി ടി എസ് ഉമർ തങ്ങൾ സെക്രട്ടറിമാരായ ഫായിസ് എലാങ്കോട്,ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ജസീം കൊളത്തൂർ,മുബീൻ മലപ്പുറം, തുടങ്ങിയവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News