വിദ്യാഭ്യാസ ബന്ദ് സൂചന മാത്രം നടപടിയില്ലെങ്കിൽ പ്രക്ഷോഭം ശക്തിപ്പെടുത്തും: ഫ്രറ്റേണിറ്റി

വിദ്യാഭ്യാസ ബന്ദിനിടെ ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി ഫായിസ് എലാങ്കോടിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു

മലപ്പുറം : സർക്കാറിൻ്റെ വിവേചന ഭീകരതയുടെ രക്തസാക്ഷി ഹാദിറുഷ്ദയുടെ മരണത്തിൽ സമഗ്ര അന്വേഷണവും ജില്ലയിലെ പ്ലസ് വൺ സീറ്റിൻ്റെ വിഷയത്തിൽ ശാശ്വത പരിഹാരവും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നടത്തിയ വിദ്യാഭ്യാസ ബന്ദ് ജില്ലയിൽ വൻ വിജയമായി.

സ്കൂളുകളിലും കോളേജുകളിലും നേരത്തെ തന്നെ വിവരം അറിയിച്ച് കത്ത് നൽകിയിരുന്നു.പലയിടത്തും ബന്ദിനോട് ഐക്യപ്പെട്ട് വിദ്യാർത്ഥികൾ ക്ലാസിനെത്തിയില്ല. പ്രവർത്തക ഇടപെടലിനെ തുടർ നിരവധി കോളേജുകളും സ്കൂളുകളും ക്ലാസുകളവസാനിപ്പിച്ച് ഐക്യധാർഡ്യമറിയിച്ചു.

മറ്റിടങ്ങളിൽ അധ്യയനം ഭാഗികമായി മാത്രം നടക്കുകയും ക്ലാസുകൾ നേരത്തെ അവസാനിപ്പിക്കുകയും ചെയ്തു. മലബാറിലെ വിദ്യാർത്ഥികളുടെ അടിസ്ഥാന വിദ്യാഭ്യാസ അവകാശങ്ങക്ക് വേണ്ടിയുള്ള സൂചനാ സമരം മാത്രമാണ് പഠിപ്പ് മുടക്കലെന്നും നീതിക്കായുള്ള പോരാട്ടം വിജയം വരെ തുടരുമെന്നും ഫ്രറ്റേണിറ്റി ജില്ലാ നേതാക്കൾ പ്രസ്ഥാവനയിൽ പറഞ്ഞു.

ഭരണാനുകൂല സംഘടനകളും പോലീസും ചേർന്ന് നടത്തിയ ശ്രമങ്ങളെ പ്രവർത്തകർ ചെറുത്തു തോൽപ്പിച്ചു. ജില്ലാ സെക്രട്ടറി ഫായിസ് എലാങ്കോടിന് പോലീസ് അതിക്രമത്തിൽ സാരമായി പരിക്കേറ്റു.

വിദ്യാഭ്യസ ബന്ദിന്റെ ജില്ലാ തലത്തിലുള്ള ഏകോപനം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെയും ജില്ലാ ക്യാമ്പസ് സെക്രട്ടറിയേറ്റ് അംഗങ്ങളുടെ നേതൃത്വത്തിലും മണ്ഡലം തല ഏകോപനം മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിലും നടന്നു.

ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ ജനറൽ സെക്രട്ടറി ബാസിത് താനൂർ, സാബിറ ശിഹാബ്, ഫയാസ് ഹബീബ്, വി.ടി.എസ്. ഉമർ തങ്ങൾ, ഷാറൂൻ അഹമ്മദ്, അജ്മൽ തോട്ടോളി, റമീസ് ചാത്തല്ലൂർ, ഫായിസ് എലാങ്കോട്, അൽതാഫ് എം.ഇ, മുഫീദ വി.കെ, മാഹിർ വി കെ ജംഷീർ ചെറുകോട്, ജംഷീദ വണ്ടൂർ, സിയാദ് ഇബ്രാഹിം, ജാബിർ പൊന്നാനി, അഡ്വ: അമീൻ യാസിർ, ഇർഷാദ് വി കെ. മുബീൻ മലപ്പുറം, ഫഹീം ഇർഫാൻ,തുടങ്ങിയവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News