വെൽഫെയർ ഹോമിന് തുടക്കം കുറിച്ചു

മങ്കട : വെൽഫെയർ പാർട്ടി കൂട്ടിൽ എട്ടാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധന കുടുംബത്തിന് വെൽഫെയർ ഹോം ഒരുക്കുന്നു. വെൽഫെയർ ഹോമിന്റെ തറക്കല്ലിടൽ വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കെ വി ഷഫീർഷാ നിർവഹിച്ചു.

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ പാർപ്പിടം, ഭക്ഷണം, തുടങ്ങിയ ആവശ്യങ്ങൾ നിർവഹിച്ചു കൊടുക്കേണ്ട ഭരണകൂടം അതിനോട് പുറം തിരിഞ്ഞു നിൽക്കുമ്പോഴാണ് വെൽഫെയർ ഹോം പദ്ധതിയുമായി വെൽഫെയർ പാർട്ടി മുന്നോട്ടു പോകുന്നത് എന്നും, സമൂഹത്തിന്റെ അടിസ്ഥാന വിഭാഗങ്ങളെ ചേർത്തുപിടിക്കുകയെന്ന വെൽഫെയർ പാർട്ടിയുടെ നയമാണ് ഇത്തരം കർമ്മ പദ്ധതിയിലൂടെ പാർട്ടി മുന്നോട്ടുവയ്ക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡൻറ് കെ പി ഫാറൂഖ്,വൈസ് പ്രസിഡൻറ് എം കെ ജമാലുദ്ദീൻ, മങ്കട മണ്ഡലം ട്രഷറർ അഷ്റഫ് കുറുവ,മണ്ഡലം കമ്മിറ്റി അംഗം സൈതാലി വലമ്പൂർ,വി ഷാഹിന ,പാർട്ടി മങ്കട പഞ്ചായത്ത് പ്രസിഡൻറ് മുസ്തക്കീം ,ജോയിൻ സെക്രട്ടറി സമീറ വി, യൂണിറ്റ് പ്രസിഡൻറ് പി സുലൈമാൻ,സെക്രട്ടറി എം കെ ഷബീർ, പി കുഞ്ഞികോയ ,കെ .ടി അബ്ദുസ്സലാം മൗലവി, പനങ്ങാടൻ അബ്ദുൽ അസീസ് ,വിഅബ്ദുറഹ്മാൻ,സി.കെ നാണി,ആലിങ്ങൽ മൊയ്തീൻ, കെ മുഹമ്മദാലി, സി.കെ സൈദാലി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

Print Friendly, PDF & Email

Leave a Comment

More News