ഈദ് ഫെസ്റ്റും ഫലസ്തീൻ ഐക്യദാർഢ്യവും സംഘടിപ്പിച്ചു

വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ ഈദ് ഫെസ്റ്റിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഫ്രീ ഫലസ്തീൻ ഐക്യദാർഢ്യ പ്ലോട്ട്.

വടക്കാങ്ങര: ടാലൻ്റ് പബ്ലിക് സ്കൂൾ തർബിയ്യ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംസം 2K24 ഈദ് ഫെസ്റ്റും വിദ്യാർത്ഥികളുടെ ഫലസ്തീൻ ഐക്യദാർഢ്യവും സംഘടിപ്പിച്ചു. ഖുർആൻ പാരായണം, ഹിഫ്ള്, ഈദ് പ്രാർത്ഥന, ഈദ് ആശംസകാർഡ് നിർമ്മാണം, മെഹന്തി, ഈദ് റീൽസ് തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.

വിദ്യാർത്ഥികൾക്ക് സംഘടിപ്പിച്ച മോറൽ അസംബ്ലിയിൽ ടാലൻ്റ് മോണിംഗ് മദ്രസ പ്രിൻസിപ്പാൾ ഷെരീഫ് കുരിക്കൾ ഈദ് സന്ദേശം കൈമാറി. അക്കാദമിക് ഡയറക്ടർ ഡോ.സിന്ധ്യ ഐസക് ആശംസകളർപ്പിച്ചു. പ്രോഗ്രാമുകൾക്ക് മോണിംഗ് മദ്രസ വൈസ് പ്രിൻസിപ്പാൾ സ്വാലിഹ്.എം ,അദ്ധ്യാപകരായ നസ്മി, സലീന, അഫില, സൗദ എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News