ഇന്നത്തെ രാശിഫലം (ജൂൺ 15 ശനി 2024)

ചിങ്ങം: ഇന്ന് നിങ്ങൾ പ്രതീക്ഷകൾ മാറ്റി വയ്ക്കണം. ഇന്ന് നിങ്ങൾ ലഭ്യമായ ശ്രോതസുകളെ കഴിയുന്ന വിധത്തിൽ ഉപയോഗപ്പെടുത്താൻ ശ്രമിക്കേണ്ടതുണ്ട്. കാരണം, വളരെയൊന്നും ഉത്‌പാദനക്ഷമതയില്ലാത്ത ഒരു ദിവസമാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്.

കന്നി: നിങ്ങൾക്ക് ചുറ്റുമുള്ളവർ ഇന്ന് നിങ്ങളോടുള്ള ആരാധനയിലും, നിങ്ങളിൽ നിന്നും പ്രചോദനമുൾക്കൊള്ളുവാൻ ശ്രമിക്കുന്നതിലും വ്യാപൃതരായിരിക്കും. നിങ്ങളുടെ ബുദ്ധിയും സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനുള്ള കഴിവും മറ്റുള്ളവർക്ക് പ്രചോദനം നൽകുന്നതാണ്. നിങ്ങളുടെ പ്രണയജീവിതത്തിൽ നിങ്ങൾക്ക് ഒരു അതിശയമുണ്ടായേക്കാം. പരസ്‌പരം ഇഷ്‌ടപ്പെടുന്നവരെ സംബന്ധിച്ച് മഹത്തായ എന്തോ ഒന്ന് വരാനിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ കുടുംബവുമായി ഇന്ന് വളരെ ഗുണകരമായി സമയം ചിലവഴിക്കും. ഉത്തരവാദിത്തങ്ങളും, കർമ്മങ്ങളും വരുമ്പോൾ താങ്കൾ കുടുംബത്തിന്‍റെ കാര്യങ്ങൾ ഏറ്റെടുക്കുകയും ഊർജ്ജസ്വലമായി നിർവഹിക്കുകയും ചെയ്യും.

തുലാം: ഇന്ന് നിങ്ങൾക്ക് അത്ര ലാഭകരമായ ഒരു ദിവസമായിരിക്കില്ല. പ്രത്യേകിച്ചും അഭിമുഖങ്ങളെ സംബന്ധിച്ച്. എന്നാൽ, നിങ്ങൾ പ്രതീക്ഷ കൈവിടേണ്ടതില്ല. കഠിനമായി പരിശ്രമിക്കുക. നന്നായി ശ്രമിച്ചാൽ നിങ്ങളുടെ ശ്രമങ്ങൾ ഫലപ്രദമാകുകതന്നെ ചെയ്യും.

വൃശ്ചികം: നിങ്ങൾ നിങ്ങളുടെ ഓഫിസിൽ ഇന്ന് ഒരു മേക്ക് ഓവർ ഇമേജ് വരുത്താൻ ശ്രമിക്കും. നിങ്ങൾ ശക്തനും, ഇച്‌ഛാശക്തിയുള്ളവനുമാണ്. നിങ്ങളുടെ പരിശ്രമങ്ങൾ ലക്ഷ്യം കാണാതെ പോകുന്നവയുമല്ല. നിങ്ങൾ സഹപ്രവർത്തകർക്കും, മുതിർന്ന ഉദ്യോഗസ്ഥർക്കും ഭാവനാസമ്പന്നമായ പദ്ധതികൾ നൽകുന്നതിൽ സന്തോഷം കണ്ടെത്തും.

ധനു: നിങ്ങളുടെ ഏറ്റവും അടുത്തവർക്ക് വേണ്ടി നിങ്ങൾ അൽപസമയം ഇന്ന് ചിലവഴിക്കും. നിങ്ങളും നിങ്ങളുടെ പങ്കാളിയും വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും. വളരെ ഉത്സാഹഭരിതവും, കൗതുകകരവുമായ ഒരു രാത്രി നിങ്ങൾക്കായി ഇന്ന് തയ്യാറായിക്കൊണ്ടിരിക്കുന്നു.

മകരം: അവിവാഹിതരെ, നിങ്ങളിന്ന് നിങ്ങളുടെ സ്വപ്‌നങ്ങളിലൊന്നിനെ കാണുകയും ഭാവിയെ കുറിച്ച് ഒരുമിച്ച് ചർച്ച ചെയ്യുകയും ചെയ്യും. നിങ്ങൾ നിങ്ങളുടെ പ്രിയതമയെ കാണുന്നതിലും, നിങ്ങളുടെ ഹൃദയം പങ്കുവയ്ക്കാൻ സാധിക്കുന്നതിലും വളരെ ആനന്ദിക്കും. മിക്കപ്പോഴും ഇത് വൺസൈഡഡ്/ ഏകപക്ഷീയം ആകാൻ തരമില്ല.

കുംഭം: നിങ്ങൾക്കിന്ന് വല്ലാതെ ദേഷ്യം വന്നേക്കാം. എന്നാൽ നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്നോ, കീഴുദ്യോഗസ്ഥന്മാരിൽ നിന്നോ നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത്, ജോലി തീരാത്തതിനെ കുറിച്ചുള്ള കുറ്റങ്ങളായിരിക്കും. നിങ്ങൾ മറ്റുള്ളവരെ സഹായിക്കാൻ പോകുന്നതിന് പകരം നിങ്ങളുടെ ജോലി തീർക്കാൻ നോക്കുന്നതാണ് നല്ലത്.

മീനം: നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകള്‍ പ്രകടമാകുന്നതോടെ ഇന്ന് മറ്റൊരു നിങ്ങളെയാകും കാണുക. എഴുത്തുകാരനായാലും, അഭിനേതാവായാലും, നര്‍ത്തകനായാലും നിങ്ങളുടെ കഴിവ് ഇന്ന് പ്രകടമാകും. പ്രിയപ്പെട്ടവര്‍ അതില്‍ നിങ്ങളെ അഭിനന്ദിക്കുകയും ചെയ്യും. നിങ്ങളുടെ ബിസിനസ് പടുത്തുയര്‍ത്താന്‍ ക്രിയാശേഷിയുള്ള ഒരു പങ്കാളിയെ അന്വേഷിക്കുന്നുണ്ടെങ്കില്‍ അങ്ങനെ ഒരാളെ ഇന്ന് നിങ്ങൾ കണ്ടുമുട്ടും. സിനിമ കാണുകയോ, കോഫി ഷോപ്പില്‍ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുകയോ ചെയ്യാന്‍ ഇന്ന് അവസരമുണ്ടായേക്കും. വിനോദവേളകൾ നിങ്ങളുടെ ധൃതി പിടിച്ച ജോലിക്കിടയില്‍ മനസിന് ഉന്മേഷം പകരും.

മേടം: ഒരു നല്ല വാർത്ത ഇന്ന് നിങ്ങളുടെ ഉത്സാഹം വർധിപ്പിച്ചേക്കാം. ഈ വാർത്ത ഒരുപക്ഷേ വ്യക്തിപരമായിരിക്കാം, അല്ലെങ്കിൽ ധനസംബന്ധമായ പ്രയോജനമുണ്ടാക്കുന്നതായിരിക്കാം. നിങ്ങൾ പൊതുവെ ശക്തമായ ശ്രമം നടത്തുന്ന ആളാണ്. ഇന്ന് അതിന് വലിയ പ്രതിഫലം ലഭിക്കും.

ഇടവം: നിങ്ങളുടെ ഇന്നത്തെ പ്രവർത്തനങ്ങളിൽ നിങ്ങൾ വളരെ വ്യത്യസ്‌തമായ ചിട്ടയോടും ശ്രദ്ധയോടും, വിനയത്തോടും പെരുമാറുന്നതായി കാണാം. സാഹചര്യങ്ങളാവശ്യപ്പെടുന്ന വിധത്തിൽ കാര്യങ്ങൾ നടത്തുന്നതിനും, ഏറ്റവും നല്ല തന്ത്രം ഉപയോഗിക്കുന്നതിനുമുള്ള കഴിവ് നിങ്ങൾക്കുണ്ട്. ഇന്ന് നിങ്ങൾ ഒരു അധികാരിയെ പോലെയോ, ഒരു യഥാർഥ യജമാനനെ പോലെയോ പെരുമാറുകയും, എന്താണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്ന് വച്ചാൽ അത് നേടുന്നതിൽ നിന്നും പിന്നോട്ട് പോകാതിരിക്കുകയും ചെയ്യും.

മിഥുനം: ഇന്നത്തെ ദിവസം നിങ്ങൾക്ക് സംതൃപ്‌തിയുടേയും, സന്തോഷത്തിന്‍റേയും, ഗാർഹിക ആഘോഷങ്ങളുടേതുമായിരിക്കും. നിങ്ങൾ കുട്ടികളോടൊപ്പം കൂടുതൽ ഗുണകരമായ സമയം ചിലവിടുന്നതിനായി ശ്രമിക്കുകയും, വീടിന് പുരോഗതിയുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ ഊർജ്ജസ്വലമായി പ്രവർത്തിക്കുകയും ചെയ്യും.

കര്‍ക്കടകം: നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം ചെലവഴിക്കുന്നതിൽ നിങ്ങളെന്നും വളരെ ശ്രദ്ധാലുവാണ്. എന്നാൽ ഇന്ന് നിങ്ങൾ കൂടുതൽ പിശുക്ക് കാണിക്കും. ഇതുകൂടാതെ, നിങ്ങൾ ഇതുപോലെ തന്നെ തുടരുന്നതാണ് ശരിയും. എന്തുകൊണ്ടെന്നാൽ, നിങ്ങളുടെ കുടുംബവും, കൂട്ടുകാരും കാരണം നിങ്ങളുടെ മേൽ കൂടുതൽ ഭാരം വന്നുചേരാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ജോലിയുടെ സ്വഭാവത്തിലോ, ഉദ്ദേശ്യത്തിലോ, രണ്ടിലുമോ ചില മാറ്റങ്ങൾ വരാനുള്ള സാധ്യതയും കാണുന്നുണ്ട്.

Print Friendly, PDF & Email

Leave a Comment

More News