
മലപ്പുറം: ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ നടന്നിരുന്ന ഭൂസമരത്തിൽ കലക്ടറുമായി നടന്ന ചർച്ചയിൽ വാഗ്ദാനം ചെയ്ത ഭൂമി ലഭ്യമാക്കി, പട്ടയ വിതരണം ത്വരിതഗതിയിൽ പൂർത്തീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ കലക്ടറെ കണ്ടു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ കൃഷ്ണൻ കുനിയിൽ, മുനീബ് കാരക്കുന്ന്, ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയൻ, ജില്ലാ കമ്മിറ്റി അംഗം മജീദ് ചാലിയാർ, മലപ്പുറം മണ്ഡലം സെക്രട്ടറി മഹ്ബൂബുറഹ്‌മാൻ പൂക്കോട്ടൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.