വന്യജീവി ആക്രമണം; ശാസ്ത്രീയ പദ്ധതി നടപ്പാക്കണം: റസാഖ് പാലേരി

ഡി.എഫ്.ഒ. ഓഫീസ് മാർച്ച് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

മലപ്പുറം: മനുഷ്യനു നേരെയുള്ള വന്യജീവി ആക്രമണം ഒഴിവാക്കാൻ ശാസ്ത്രീയ പദ്ധതികൾ തയ്യാറാക്കി കൃത്യമായി നടപ്പിലാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ല കമ്മിറ്റി നിലമ്പൂരിൽ സംഘടിപ്പിച്ച ഡി.എഫ്.ഒ. ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ നിരവധി പദ്ധതികൾ നടപ്പിലാക്കപ്പെടുന്നത് പ്രശ്‌നങ്ങൾക്കുള്ള പരിഹാരമായിട്ടല്ല; അഴിമതിക്ക് വേണ്ടി മാത്രമാണ്. ഇത്തരം പദ്ധതികളിലെ അഴിമതി അന്വേഷിച്ച് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വലിയ പ്രക്ഷോഭങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്നും റസാഖ് പാലേരി പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറിമാരായ കൃഷ്ണൻ കുനിയിൽ, മുനീബ് കാരക്കുന്ന്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ആരിഫ് ചുണ്ടയിൽ, സുഭദ്രവണ്ടൂർ, എഫ്.ഐ.ടി.യു. ജില്ല പ്രസിഡണ്ട് ഖാദർ അങ്ങാടിപ്പുറം, വുമൺ ജസ്റ്റിസ് ജില്ല വൈസ് പ്രസിഡണ്ട് ബിന്ദു പരമേശ്വരൻ, പ്രവാസി വെൽഫെയർ ഫോറം ജില്ലാ സെക്രട്ടറി അമീർ ഷാ, പാർട്ടി ജില്ലാ കമ്മിറ്റിയംഗങ്ങളായ ദാമോദരൻ പനക്കൽ, മജീദ് ചാലിയാർ, മൊയ്തീൻ അൻസാരി എന്നിവർ സംസാരിച്ചു.

ലത്തീഫ് ഒതായ്, സവാദ് മൂലേപ്പാടം, സൈതാലി വലമ്പൂർ, ബുഷ്‌റ അരീക്കോട്, മജീദ് വണ്ടൂർ, ഹമീദ് എടക്കര, സി.എം. അബ്ദൽ അസീസ്, നസീറ പി.പി, കെ.സി അഹമ്മദ് കുട്ടി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

 

 

Print Friendly, PDF & Email

Leave a Comment

More News