ഫൊക്കാന തെരഞ്ഞെടുപ്പ് ഫെബ്രുവരി 22 ന്; ജേക്കബ് പടവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, ഷിബു വെണ്മണി, അഭിലാഷ് മത്തായി കമ്മീഷണര്‍മാര്‍

ന്യൂയോര്‍ക്ക്‌: വടക്കേ അമേരിക്കന്‍ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫെഡറേഷന്‍ ഓഫ്‌ കേരള അസ്സോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന) യുടെ 2024-ല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയ ജനറൽ കൗണ്‍സില്‍ മീറ്റിംഗും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 2025 ഫെബ്രുവരി 22 നു സൂം വഴി നടത്താന്‍ ഫൊക്കാനയുടെ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസ്‌ യോഗം ചേര്‍ന്ന്‌ തീരുമാനമെടുത്തു. ഭാരവാഹികളുടെ സുഗമമായ തിരഞ്ഞെടുപ്പ്‌ പ്രകിയകള്‍ക്കായി മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനെ ചുമതലപ്പെടുത്തി.

പരിചയസമ്പന്നനായ ജേക്കബ്‌ പടവത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായും, ഷിബു വെൺമണി, അഭിലാഷ്‌ മത്തായി എന്നിവർ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായും പ്രവര്‍ത്തിക്കും.

ഫൊക്കാനയുടെ സീനിയര്‍ നേതാവും മുൻ പ്രസിഡന്റുമായ പടവത്തില്‍ ഫൊക്കാനയുടെ മുന്‍ ഇലക്ഷൻ കമ്മീഷണര്‍, കണ്‍വന്‍ഷന്‍ ചെയര്‍മാൻ, ഫൌണ്ടേഷന്‍ ചെയര്‍മാന്‍, വൈസ്‌ ചെയര്‍മാന്‍, സൗത്ത് ഫ്ലോറിഡ കാത്തലിക്‌ അസ്സോസിയേഷന്‍ പ്രസിഡന്റ്‌, കേരള സമാജം, കൈരളി ആര്‍ട്ട്‌ ക്ലബ്‌ എന്നിവയുടെ പ്രസിഡന്റ്‌, ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ തുടങ്ങി നിരവധി മേഖലകളില്‍ തഴക്കവും, പഴക്കവും ചെന്ന
വ്യക്തിയാണ്‌.

ഷിബു വെൺമണി എന്ന എബ്രഹാം വര്‍ഗീസ്‌ ഫൊക്കാനയുടെ നാഷണല്‍ കമ്മറ്റി അംഗം, അസ്സോസിയേറ്റ്‌ സെക്രട്ടറി മിഡ്‌ വെസ്റ്റ്‌ മലയാളി അസോസിയേഷന്‍, കേരളാ അസോസിയേഷന്‍ ഓഫ്‌ ചിക്കാഗോ എന്നിവയുടെ മുതിർന്ന ഭാരവാഹി, ഫൊക്കാന ഐടി സെല്‍ അംഗം തുടങ്ങിയ നിലകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

എഞ്ചിനീയറിംഗ്‌, നിയമ വിരുദധാരിയായ അഭിലാഷ്‌ മത്തായി ഫ്ലോറിഡ ബാറിലെ ഇന്‍റ്റര്‍നാഷണല്‍ അഭിഭാഷകനാണ്. ഫൊക്കാനയുടെ നിയമ വിഭാഗത്തിലും, ഐ.ടി വിഭാഗത്തിലും യുവാക്കളുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കുന്നു.

നിയമപരമായി എല്ലാ നോട്ടീസുകളും നൽകുകയും ഭൂരിപക്ഷം ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി അംഗങ്ങള്‍ പരസ്യമായി ആവശ്യപ്പെട്ടിട്ടും ഫൊക്കാനയുടെ ഭരണഘടനക്ക് അനുസൃതമല്ലാതെ ജനറല്‍ കൗണ്‍സിലും, ഫൊക്കാനയുടെ പേരിനോട്‌ സാദൃശ്യമുള്ള ഒരു കടലാസ് സംഘടനയുടെ പേരിൽ ഭാരവാഹികളുടെ തിരഞ്ഞെടുപ്പു നടത്തിയതില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഭൂരിപക്ഷ അംഗ സംഘടനകളുടെയും മുതിന്ന ഭാരവാഹികളുടെയും അപേക്ഷ മാനിച്ചു ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ശരിയായ രീതിയിലുള്ള ജനറല്‍ കയൺസിലും തിരഞ്ഞെടുപ്പും നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്‌. എല്ലാ അംഗ സംഘടനകളും
യഥാര്‍ത്ഥ ഫൊക്കാനയുടെ സ്നേഹിതരും ഇതിനൊപ്പം സഹകരിക്കണമെന്ന്‌ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാൻ ജോസഫ്‌ കുരിയപ്പുറം, വൈസ്‌ ചെയര്‍മാന്‍ എബ്രഹാം കളത്തില്‍, സെക്രട്ടറി വര്‍ഗീസ്‌ പാലമലയില്‍ എന്നിവര്‍
പത്രക്കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു.

Print Friendly, PDF & Email

Leave a Comment

More News