
കുന്ദമംഗലം: കേരള സർക്കാരിൻ്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ ഏകദിന സൗജന്യ വ്യക്തിത്വ വികസന, കരിയർ ഗൈഡൻസ് ക്യാമ്പ് ‘പാസ് വേർഡ്’ സംഘടിപ്പിച്ചു. പത്താംതരം വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ്ലാൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പിടിഎ പ്രസിഡൻറ് ശമീം കെ കെ അധ്യക്ഷത വഹിച്ചു. കോഴിക്കോട് മൈനോരിറ്റി കോച്ചിംഗ് സെൻ്റർ പ്രിൻസിപ്പൽ ഡോ. പി പി അബ്ദുൾ റസാഖ് വിഷയാവതരണം നടത്തി. ശക്കീർ ചോല, അശ്‌റഫ് കാരന്തൂർ, ശ്രീജ, നസീറ, ശുറൈഫ് സംബന്ധിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ സ്വാഗതവും സി.പി ഫസൽ അമീൻ നന്ദിയും പറഞ്ഞു.