നടുമുറ്റം ഖത്തർ വനിതാ കർഷകരെ ആദരിച്ചു

ആദരവ് ഏറ്റുവാങ്ങിയവർ നടുമുറ്റം ഭാരവാഹികളോടൊപ്പം

ജൈവ കൃഷിയേയും അടുക്കളത്തോട്ടങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി നടുമുറ്റം ഖത്തർ മലയാളി വനിതാ കർഷകരെ ആദരിച്ചു. വീട്ടുമുറ്റങ്ങളിലും പരിമിതമായ സ്ഥലങ്ങളിലും ബാൽക്കണികളിലുമടക്കം ജൈവ പച്ചക്കറി കൃഷി ചെയ്യുന്ന നടുമുറ്റം പ്രവർത്തകരായ വനിതകളെയാണ് നടുമുറ്റം ആദരിച്ചത്.

നുഐജയിൽ വെച്ച് നടന്ന ചടങ്ങിൽ അഗ്രികൾച്ചർ വിഭാഗത്തിൽ ഗൾഫ് മാധ്യമം ഷി ക്യു അവാർഡ് ജേതാവ് അങ്കിത റായ് ചോക്സി, നമ്മുടെ അടുക്കളത്തോട്ടം ദോഹ കൂട്ടായ്മ ഫൌണ്ടർ മെമ്പർ ജിഷ കൃഷ്ണ, എൺവിറോൺമെൻ്റൽ സയൻസ് ഗവേഷക ഡോ. രസ്ന നിഷാദ് എന്നിവർ മുഖ്യാതിഥികളായി. നടുമുറ്റം പ്രസിഡൻ്റ് സന നസീം അധ്യക്ഷത വഹിച്ചു.

മുഖ്യാതിഥികളും നടുമുറ്റം കേന്ദ്ര കമ്മിറ്റി ഭാരവാഹികളും കർഷകരെ ആദരിച്ചു. പരിപാടിയോടനുബന്ധിച്ച് കാർഷിക വിളകളുടെ പ്രദർശനവും നടന്നിരുന്നു. പരിപാടിയിൽ നടുമുറ്റം ജനറൽ സെക്രട്ടറി ഫാത്വിമ തസ്നിം നന്ദി അറിയിച്ചു.

ഖത്തർ നാഷണൽ ഡേയോടനുബന്ധിച്ച് നടുമുറ്റം ഖത്തർ സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരങ്ങളുടെ സമ്മാനങ്ങളും വേദിയിൽ കൈമാറി.ഖത്തർ നാഷണൽ ഡേ ഫാമിലി ഫോട്ടോ വിഭാഗത്തിൽ നൌഫിന ഒന്നാം സമ്മാനവും, നിഹില നസ്രീൻ രണ്ടാം സമ്മാനവും ,ഹലീമത് ഷഹനാസ് മൂന്നാം സമ്മാനവും നേടി. ഖത്തർ നാഷണൽഡേ ഫോട്ടോഗ്രഫി മത്സരത്തിൽ സഹല ഷെറിൻ ഒന്നാം സമ്മാനവും നിഹില നസ്രീൻ രണ്ടാം സമ്മാനവും ഹലീമത് ഷഹനാസ് മൂന്നാം സമ്മാനവും നേടി. നടുമുറ്റം കേന്ദ്ര കമ്മിറ്റിയംഗം ജമീല മമ്മു ആയിരുന്നു പ്രോഗ്രാം കോർഡിനേറ്റർ.

നടുമുറ്റം ട്രഷറർ റഹീന സമദ്, കൺവീനർമാരായ ഹുദ എസ് കെ, സുമയ്യ താസീൻ, മറ്റു കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News