തൊഴിലിടങ്ങളിലെ വിവേചനങ്ങൾ അവസാനിപ്പിക്കണം: ഹംസ എളനാട്

ടൈലറിംഗ് & ഗാർഡൻ വർക്കേഴ്സ് യൂണിയൻ ജില്ലാ നേതൃത്വ സംഗമം സംസ്ഥാന പ്രസിഡണ്ട് ഹംസ എളയനാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

മലപ്പുറം: സമൂഹ്യ വൈവിധ്യങ്ങളെ ഉൾകൊണ്ട് തൊഴിലാളികളുടെ അവകാശങ്ങളെ നേടിയെടുക്കുന്നതിനും, തൊഴിലിടങ്ങളിലെ വിവേചനങ്ങൾക്കെതിരെയും, എല്ലാ തൊഴിലാളികൾക്കും അവരുടെ അവകാശങ്ങള്‍ കിട്ടി എന്ന് ഉറപ്പു വരുന്നത് വരെയും യൂണിയൻ പ്രവർത്തകർ മുന്നിലുണ്ടാകണം. തൊഴിലവകാശം ഉറപ്പ് വരുത്തി സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും ക്ഷേമം ഉറപ്പ് വരുത്താൻ ഭരണകൂടം മുന്നോട്ട് വരണമെന്നും ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഹംസ എളനാട്.  ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃ സംഗമം മലപ്പുറം എ ഫാറൂഖ് മെമ്മോറിയൽ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ ജനറൽ സെക്രട്ടറി സെയ്താലി വലമ്പൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഈ എച്ച് ഹനീഫ,
വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, എഫ്ഐടിയു ജില്ലാ പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം, ജില്ലാ സെക്രട്ടറി സക്കീന വേങ്ങര, ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി സമീറ വടക്കാങ്ങര, ജില്ലാ വൈസ് പ്രസിഡന്റ് അബൂബക്കർ പൂപ്പലം തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ വൈസ് പ്രസിഡന്റുമാരായ ഷീബ വടക്കാങ്ങര, ഖദീജ വേങ്ങര, അനിതാ ദാസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News