കേരള കോര്‍ട്ട് നിയമം ഭേദഗതി ചെയ്ത് കോര്‍ട്ട് ഫീ വര്‍ദ്ധിപ്പിക്കാനുള്ള ജസ്റ്റിസ് മോഹനന്‍ കമ്മീഷന്റെ ശുപാര്‍ശ അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റീഷ്യ സംസ്ഥാന സെക്രട്ടറിയേറ്റ്. സാധാരണക്കാരുടെ മേല്‍ അമിതമായ കോടതി ഫീ ഭാരം ചുമത്തുന്ന കമ്മീഷന്റെ നിലപാട് സാധാരണക്കാര്‍ക്ക് നീതി അപ്രാപ്യമാക്കുന്നതിനാല്‍ കമ്മീഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ തള്ളിക്കളയണമെന്നും, അഭിഭാഷകരും സാധാരണ ജനങ്ങളും കമ്മീഷന്റെ മുമ്പില്‍ അവതരിപ്പിച്ച ആവശ്യങ്ങളെ പരിഗണിക്കാതെ കോടതി ഫീ വര്‍ദ്ധിപ്പിച്ച് നീതി വ്യവഹാരങ്ങളെ തടസ്സപ്പെടുത്തുന്ന കമ്മീഷന്റെ നിലപാട് ജനാധിപത്യ മര്യാദയെ ലംഘിക്കുന്നതാണെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പുന പരിശോധന നടത്താത്ത പക്ഷം പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ആയതിലേക്ക് എല്ലാ അഭിഭാഷ സംഘടനകളുമായും കൂട്ടായ പ്രതിഷേധപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പൊതുസമൂഹം അന്യായമായ ഈ കോട്ട്ഫി വര്‍ദ്ധനവിനെതിരെ പ്രതിഷേധിക്കണമെന്നും ജസ്റ്റീഷ്യ സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് കെ എല്‍ അബ്ദുല്‍സലാം ആഹ്വാനം ചെയ്തു.
അഡ്വ. അബ്ദുല്‍ അഹദ്
ജനറല്‍ സെക്രട്ടറി
ജസ്റ്റീഷ്യ