കയറ്റുമതി പ്രോത്സാഹന നയത്തിന് കേരള സര്‍ക്കാരിന്റെ അംഗീകാരം

തിരുവനന്തപുരം:  പ്രകൃതിവിഭവങ്ങൾ, വൈദഗ്ധ്യമുള്ള തൊഴിൽ ശക്തി, സാംസ്‌കാരിക പൈതൃകം, പുരോഗമനപരമായ ബിസിനസ്സ് അന്തരീക്ഷം എന്നിവയുടെ സവിശേഷമായ സമ്മിശ്രണം കൊണ്ട്, ആഗോള കയറ്റുമതി രംഗത്ത് കേരളത്തെ ഒരു പ്രമുഖ കയറ്റുമതി കേന്ദ്രമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് കയറ്റുമതി പ്രോത്സാഹന നയം രൂപീകരിക്കുന്നത്. സംസ്ഥാനത്തെ കയറ്റുമതിക്കാർക്ക് അവസരങ്ങൾ മുതലെടുക്കാനും പുതിയ പങ്കാളിത്തങ്ങളിൽ ഏർപ്പെടുന്നതിനും ആഗോളതലത്തിൽ തങ്ങളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തുന്നതിനും അവസരമൊരുക്കും. ആത്യന്തികമായി സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും സമൃദ്ധിക്കും സംഭാവന നൽകുന്നത് ലക്ഷ്യമിട്ടാണ് നയരൂപീകരണം.

കയറ്റുമതി പ്രോത്സാഹനനയത്തിന്റെ ദൗത്യങ്ങൾ:

സംസ്ഥാനത്തിന്റെ സ്വാഭാവികമായ പ്രത്യേകതകളെ ഉപയോഗിക്കുക:

സമൃദ്ധമായ പ്രകൃതിവിഭവങ്ങൾ, വൈദഗ്ധ്യമുള്ള തൊഴിലാളികൾ, സമ്പന്നമായ സാംസ്‌കാരിക പൈതൃകം, തന്ത്രപ്രധാനമായ ഭൂമിശാസ്ത്രസ്ഥാനം എന്നിങ്ങനെയുള്ള സവിശേഷശക്തികളെ കേരളം തിരിച്ചറിയുകയും പ്രയോജനപ്പെടുത്തുകയും ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ കയറ്റുമതി കേന്ദ്രങ്ങൾ സ്ഥാപിക്കാനും അതുവഴി കയറ്റുമതി സാധ്യതകൾ പരമാവധി വർദ്ധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. നിലവിലുള്ള കയറ്റുമതി യൂണിറ്റുകളുടെ മത്സരശേഷി മെച്ചപ്പെടുത്തുന്നതിന് നൈപുണ്യ വികസനവും ശേഷി വികസനവും പ്രോത്സാഹിപ്പിക്കും.

നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നു:

വിവിധ മേഖലകളിലുള്ള ഗവേഷണങ്ങളെ പ്രോത്സാഹിപ്പിച്ച് നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും, വ്യവസായം, അക്കാദമിക് സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയ്ക്കിടയിലുള്ള സഹകരണം നുഗമമാക്കുന്നതിനും കയറ്റുമതി പ്രോത്സാഹനനയം ലക്ഷ്യമിടുന്നു. ഇതുവഴി നൂതനമായ സംഭംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ആഗോള വിപണി ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന അത്യാധുനിക ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വികസനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കും.

 സുസ്ഥിര സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നു:

അന്താരാഷ്ട്ര വ്യാപാരത്തിൽ സുസ്ഥിരതയുടെ പ്രാധാന്യവും ESG സമ്പ്രദായങ്ങൾ സ്വീകരിക്കുന്നതിനുള്ള ദീർഘകാല നയ തീരുമാനവും തിരിച്ചറിഞ്ഞ് പരിസ്ഥിതി സൗഹൃദ രീതികൾ സ്വീകരിക്കുന്നതിന് ഊന്നൽ നൽകും.

അനുകൂല ആവാസവ്യവസ്ഥ:

കയറ്റുമതി അധിഷ്ഠിത ബിസിനസുകൾക്ക് കരുത്തുറ്റതും പിന്തുണ നൽകുന്നതുമായ ഒരു ആവാസവ്യവസ്ഥ സ്ഥാപിക്കും. ഭരണപരമായ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതും വ്യാപാര സുഗമമാക്കൽ നടപടികൾ വർധിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ചരക്കുകളുടെയും സേവനങ്ങളുടെയും സുഗമവും കാര്യക്ഷമവുമായ ചലനം ഉറപ്പാക്കുന്നതിന് ലോജിസ്റ്റിക്‌സ്, ഗതാഗതം, കണക്റിവിറ്റി എന്നിവ ഉൾപ്പെടെയുള്ള ലോകോത്തര അടിസ്ഥാന സ9കര്യങ്ങൾ വികസിപ്പിക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കും.

വളർച്ചയും വൈവിധ്യവൽക്കരണവും:

പരമ്പരാഗത മേഖലകൾക്കകത്തും പുറത്തുമുള്ള പുതിയ കയറ്റുമതി അവസരങ്ങളും സാധ്യതയുള്ള വിപണികളും സർക്കാർ കണ്ടെത്തും. വിപണി പ്രവേശനം സുഗമമാക്കുക, വ്യാപാര ദൗത്യങ്ങൾ നടത്തുക, അന്താരാഷ്ട്ര വ്യാപാര മേളകളിൽ പങ്കെടുക്കുക, വിപണി ഗവേഷണത്തെ പിന്തുണയ്ക്കുക എന്നിവ ലക്ഷ്യമിടുന്നു.

കയറ്റുമതി പ്രോത്സാഹന നയം ഉയർന്ന വളർച്ചാ കയറ്റുമതി സാധ്യതയുള്ള മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു:

1. Spices, Horticulture and Agriculture products

2. Shrimp and other Marine products

3. Processed food products

4. Engineering goods

5. Petrochemical Products

6. Organic and Inorganic Chemicals

7. Textiles and Garments

8. Defence and Aerospace

9. Electronics and allied manufacturing

10. Ancillary engineering and technology

11. Ayurveda and Pharmaceuticals

12. Services including IT, Healthcare etc.

13. Gl listed products from the State

സാമ്പത്തിക പ്രോത്സാഹനങ്ങൾ:

കയറ്റുമതി ഇൻഫ്രാസ്ട്രക്ചർ പിന്തുണ:

കോൾഡ് സ്റ്റോറേജ് യൂണിറ്റുകൾ, വെയർഹൗയസിംഗ്, ലോജിസ്റ്റിക്‌സ് തുടങ്ങിയ കയറ്റുമതി അധിഷ്ഠിത അടിസ്ഥാന സകര്യങ്ങൾ സ്ഥാപിക്കുന്നതിന് കയറ്റുമതിക്കാർക്ക് 1 കോടി രൂപയായി പരിമിതപ്പെടുത്തിയിട്ടുള്ള ഇൻഫ്രാസ്മക്ചർ നിക്ഷേപത്തിന്റെ 25% ഒറ്റത്തവണ സബ്സിഡി നൽകും. കേന്ദ്രങ്ങൾ, ടെസ്റ്റിംഗ് ലബോറട്ടറികൾ. ഇന്ത്യാ ഗവൺമെൻറിൻറെ ട്രേഡ് ഇൻഫ്രാസ്മക്ചർ ഫോർ എക്‌സ്‌പോർട്ട് സ്‌കീമിന് കീഴിലുള്ള സഹായം ലഭ്യമാക്കുന്നതിലെ വിടവ് നികത്തുന്നതിനുള്ള മാർഗമായി ഇത് സംസ്ഥാനത്തിനകത്തെ സ്ഥാപനങ്ങൾക്ക് നൽകും.

കയറ്റുമതി വിറ്റുവരവ് അടിസ്ഥാനമാക്കിയുള്ള ഇൻസെൻറീവ്:

സംസ്ഥാനത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന യൂണിറ്റുകൾക്ക് 3 വർഷത്തേക്ക് സൗജന്യ ഫ്രീ ഓൺബോർഡ് മൂല്യത്തിൻറെ (എഛആ) 1% ഇൻസെൻറീവ് നൽകും.

ലോജിസ്റ്റിക്സ് സഹായം:

തുറമുഖങ്ങളിലെ ഗതാഗത ചാർജുകൾ, ഹാൻഡ്ലിംഗ് ചാർജുകൾ മുതലായവ ഉൾപ്പെടെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള ലോജിസ്റ്റിക് ചെലവുകളുടെ 50% റീഇംബേഴ്‌സ് മെൻറ്, സ്ഥാപനത്തിന്റെ ആദ്യ കയറ്റുമതി തീയതി മുതൽ 5 വർഷത്തേക്ക് പ്രതിവർഷം യൂണിറ്റിന് 15 ലക്ഷം എന്ന പരിധി.

കയറ്റുമതി വിപണന സഹായം:

ദേശീയ അന്തർദേശീയ വ്യാപാര മേളകൾ, എക്സിബിഷനുകൾ, ബയർ-സെല്ലർ മീറ്റുകൾ എന്നിവയിൽ പങ്കെടുക്കുന്നതിന് കയറ്റുമതിക്കാർക്ക് അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിവർഷം 2 ലക്ഷം രൂപ പരിധിയിൽ 75% റീഇംബേഴ്സ്മെൻറ് വഴി സബ്സിഡികൾ നൽകും.

കയറ്റുമതി ഡോക്യമെൻറേഷൻ സഹായം:

അന്താരാഷ്ട്ര വ്യാപാര ചട്ടങ്ങൾ പാലിക്കുന്നതിന് കയറ്റുമതി ഡോക്യമെൻറേഷനുമായി ബന്ധപ്പെട്ട സർട്ടിഫിക്കേഷനുകൾ, ഗുണനിലവാര പരിശോധന എന്നിവയുൾപ്പെടെ, ബന്ധപ്പെട്ട ചിലവുകൾക്കായി, 2 വർഷത്തേക്ക് ഒരു യൂണിറ്റിന് പരമാവധി 2 ലക്ഷം രൂപയ്ക്ക് വിധേയമായി, ചെലവിൻറെ 50 ശതമാനം പരിധി വരെ സബ്സിഡി.

കയറ്റുമതി വികസന ഫണ്ട്:

വിപണി ഗവേഷണം, ഉൽപ്പന്ന വികസനം, ബ്രാൻഡിംഗ്, പ്രൊമോഷണൽ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി കയറ്റുമതിക്കാർക്ക് സാമ്പത്തിക സഹായവും സബ്‌സിഡിയും നൽകുന്നതിന് പ്രത്യേക ഫണ്ട് സ്ഥാപിക്കും.

കയറ്റുമതി ഗവേഷണവും മാർക്കറ്റ് ഇന്റലിജൻസും:

ഉയർന്നുവരുന്ന ട്രെൻഡുകൾ, ഇനിയും എത്തിച്ചേരാത്ത വിപണികൾ, ഉൽപ്പന്നങ്ങളുടെ ആവശ്യകത എന്നിവ തിരിച്ചറിയുന്നതിന് ആഴത്തിലുള്ള മാർക്കറ്റ് ഗവേഷണത്തിനും വിശകലനത്തിനും ഒരു സ്ഥാപനത്തിന് 1 കോടി രൂപ വരെ സർക്കാർ ഫണ്ട് അനുവദിക്കും. ഈ വിവരങ്ങൾ കയറ്റുമതിക്കാർക്ക് സബ്‌സിഡി നിരക്കിലോ കയറ്റുമതി ഉപദേശക സേവനങ്ങളുടെ ഭാഗമായോ ലഭ്യമാക്കാം. ഇന്ത്യാ ഗവൺമെൻറിന്റെ മാർക്കറ്റ് ആക്സസ് ഇനിഷ്യേറ്റീവ് സ്‌കീമിന് കീഴിൽ പിത്തുണ നൽകിയിട്ടുള്ള സ്ഥാപനങ്ങൾക്ക് ഈ സഹായം നൽകും.

 സാമ്പത്തികേതര പ്രോത്സാഹനങ്ങൾ:

കയറ്റുമതി പരിശീലനവും നൈപുണ്യ വികസനവും:

കയറ്റുമതി നടപടിക്രമങ്ങൾ, അന്താരാഷ്ട്ര വിപണനം, ഗുണനിലവാര മാനദണ്ഡങ്ങൾ, വ്യാപാര ചട്ടങ്ങൾ തുടങ്ങിയ മേഖലകളിൽ കയറ്റുമതിക്കാരുടെ കഴിവുകളും അറിവും വർദ്ധിപ്പിക്കുന്നതിന് കയറ്റുമതിയുമായി ബന്ധപ്പെട്ട പരിശീലന പരിപാടികൾ, വർക്ക് ഷോപ്പുകൾ, നൈപുണ്യ വികസന സംരംഭങ്ങൾ എന്നിവ സംഘടിപ്പിക്കും.

കയറ്റുമതി നൈപുണ്യ നവീകരണം:

കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങളിലെ ജീവനക്കാർക്ക് നൈപുണ്യ നവീകരണവും ശേഷി-വർദ്ധന പരിശീലനങ്ങളും / പിന്തുണയും നൽകുക, ഉൽപ്പാദനക്ഷമതയും ഗുണനിലവാര നിലവാരവും വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ പുതിയ കഴിവുകളും അറിവും നേടാൻ അവരെ പ്രാപ്തരാക്കുന്നു.

കയറ്റുമതി പാക്കേജിംഗ്:

പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ പാക്കേജിംഗ് സൊല്യൂഷനുകൾ ഉൾപ്പെടെ കയറ്റുമതി അധിഷ്ഠിത പാക്കേജിംഗ് മെച്ചപ്പെടുത്തുന്നതിന് പരിശീലനവും നൈപുണ്യ വികസന പിന്തുണയും നൽകും.

അന്താരാഷ്ട്ര സർട്ടിഫിക്കേഷനുകളോടെ എൻഎബിഎൽ അംഗീകൃത ലാബുകൾ സ്ഥാപിക്കൽ:

നിലവിലുള്ള ലാബുകൾ നവീകരിച്ചും പിപിപി മോഡുകളിലൂടെ തീരപ്രദേശങ്ങളിൽ പുതിയ ലോകോത്തര ടെസ്റ്റിംഗ് ലാബുകൾ സ്ഥാപിച്ചും ഗുണനിലവാര പരിശോധനാ ലാബുകൾ/ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തും.

കയറ്റുമതി ഇൻകുബേഷൻ സെൻററുകൾ:

സ്റ്റാർട്ടപ്പുകൾക്കും വളർന്നുവരുന്ന കയറ്റുമതിക്കാർക്കും സമഗ്രമായ പിന്തുണ നൽകുന്ന പ്രത്യേക കയറ്റുമതി ഇൻകുബേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കും.

കയറ്റുമതി ഉപദേശക സേവനങ്ങൾ:

കയറ്റുമതിക്കാർക്ക് വ്യക്തിഗത മാർഗനിർദേശവും വിദഗ്ധ ഉപദേശവും നൽകുന്ന സമർപ്പിത ഉപദേശക സേവന യൂണിറ്റ് സർക്കാർ സ്ഥാപിക്കു. ഈ സേവനത്തിന് വിപണി ഗവേഷണം, കയറ്റുമതി തന്ത്ര വികസനം, റെഗുലേറ്ററി പാലിക്കൽ, അന്താരാഷ്ട വ്യാപാര ചർച്ചകൾ എന്നിവയിൽ സഹായം നൽകാൻ കഴിയും.

ഗവേഷണവും വികസനവും (R&D):

ആഗോള വിപണിയിലെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിനായി ഉൽപ്പന്ന നവീകരണം, സാങ്കേതിക നവീകരണം, പ്രക്രിയ മെച്ചപ്പെടുത്തൽ എന്നിവ ലക്ഷ്യമിട്ടുള്ള ഗവേഷണ വികസന പ്രവർത്തനങ്ങളിൽ നിക്ഷേപം നടത്താൻ കയറ്റുമതിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് പിന്തുണാ സേവനങ്ങൾ നൽകും.

മറ്റ് പ്രോത്സാഹനങ്ങൾ:

ഡിജിറ്റൽ എക്സ്പോർട്ട് പ്ലാറ്റ്ഫോം:

കയറ്റുമതിക്കാരെ ആഗോള ബയർമാരുമായി ബന്ധിപ്പിക്കുകയും കയറ്റുമതി നടപടിക്രമങ്ങൾ ലളിതമാക്കുകയും വ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ, വിപണി പ്രവണതകൾ, ലോജിസ്റ്റിക്‌സ് പിന്തുണ എന്നിവയിലേക്ക് പ്രവേശനം നൽകുകയും ചെയ്യുന്ന സ്റ്റേറ്റ് സ്പോൺസേർഡ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം സർക്കാർ സൃഷ്ടിക്കും. ഈ പ്ലാറ്റ്‌ഫോമിന് അതിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്ന കയറ്റുമതിക്കാർക്ക് സബ്‌സിഡികൾ അല്ലെങ്കിൽ കിഴിവ് നിരക്കുകൾ വാഗ്ദാനം ചെയ്യാൻ കഴിയും. ഈ പോർട്ടൽ കേന്ദ്രസർക്കാരിൻറെ ഡിജിറ്റൽ പ്ലാറ്റ് ഫോമുകളുമായി സംയോജിപ്പിക്കും.

കയറ്റുമതി കൺസോർഷ്യ:

ചെറുകിട, ഇടത്തരം കയറ്റുമതിക്കാർ അവരുടെ വിഭവങ്ങളും വൈദഗ്ധ്യവും സമാഹരിച്ച് അന്താരാഷ്ട്ര അവസരങ്ങൾ ഒരുമിച്ച് പിന്തുടരുന്ന കയറ്റുമതി കൺസോർഷ്യ അല്ലെങ്കിൽ ക്ലസ്റ്ററുകൾ രൂപീകരിക്കുന്നത് സർക്കാർ പ്രോത്സാഹിപ്പിക്കും. സംയുക്ത വിപണന സംരംഭങ്ങൾ, വ്യാപാര ഷോകളിലെ പങ്കാളിത്തം, പങ്കിട്ട അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായി ഈ കൺസോർഷ്യകൾക്ക് സാമ്പത്തിക സഹായം നൽകാൻ നയത്തിന് കഴിയും.

കയറ്റുമതി കാർഡ്:

നിലവിലുള്ള സംസ്ഥാന സർക്കാർ നയങ്ങളുടെയും ചട്ടങ്ങളുടെയും വ്യവസ്ഥകൾക്ക് വിധേയമായി മുൻഗണനാടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഏജൻസികളുടെ ചെക്ക് ഗേറ്റുകളിൽ നിന്ന് കയറ്റുമതി ചരക്ക് നേരത്തെ കടന്നുപോകുന്നതിന് നല്ല ട്രാക്ക് റെക്കോർഡുള്ള സംസ്ഥാനത്തെ കയറ്റുമതിക്കാർക്ക് ഒരു കയറ്റുമതി കാർഡ് നൽകും.

കയറ്റുമതി പ്രോത്സാഹനത്തിനുള്ള വിവിധ ഇൻസൻറീവ് തുകകൾ ഓരോ സമ്പത്തിക വർഷവും ഇൻറസ്ട്രി ഇൻസൻറീവ് സ്‌കീമിന് വകയിരുത്തിയ പദ്ധതി വിഹിതത്തിൽ പരിമിതപ്പെടുത്തണമെന്ന വ്യവസ്ഥയിലാണ് മന്ത്രിസഭ കയറ്റുമതി പ്രോത്സാഹന നയത്തിന് അംഗീകാരം നൽകിയത്.

പി ആര്‍ ഡി, കേരള സര്‍ക്കാര്‍

Print Friendly, PDF & Email

Leave a Comment

More News