തയ്യൽ തൊഴിലാളികൾക്ക് സർക്കാർ പലിശ രഹിത സംരഭ വായ്പകൾ നൽകണം: എഫ്. ഐ.ടി.യു

മലപ്പുറം: തയ്യൽ തൊഴിലാളികൾക്ക് സർക്കാർ പലിശ രഹിത സംരഭ വായ്പകൾ നൽകണമെന്ന് ടൈലറിംഗ് ആൻഡ്‌ ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ (എഫ്.ഐ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി ഹനീഫ ഇ എച്ച് ആവശ്യപ്പെട്ടു. ടൈലറിംഗ് ആൻഡ്‌ ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ ഭാരവാഹി പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിയൻ ജില്ലാ പ്രസിഡന്റ് സെയ്താലി വലമ്പൂർ അധ്യക്ഷതവഹിച്ചു. എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് ഖാദർ, യൂണിയൻ ജില്ല സെക്രട്ടറി സമീറ വടക്കാങ്ങര, ജില്ലാ ട്രഷററായി അബൂബക്കർ പിടി, ജില്ലാ വൈസ് പ്രസിഡന്റ് മാരായ, ഷീബ വടക്കാങ്ങര, ഖദീജ വേങ്ങര, ജോയിൻ സെക്രട്ടറിമാരായ സുരയ്യ കുന്നക്കാവ്, റഹ്മത്ത് പെരിന്തൽമണ്ണ, നസീമ കൊണ്ടോട്ടി, മുഹ്സിന താനൂർ എന്നിവർ പരിപാടിയിൽ പങ്കെടുത്ത സംസാരിച്ചു.

വാർത്ത നൽകുന്നത്
 സെക്രട്ടറി
Print Friendly, PDF & Email

Leave a Comment

More News