നക്ഷത്ര ഫലം (12-02-2025 ബുധന്‍)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമായിരിക്കില്ല. ശാരീരികവും മാനസികവുമായ ആരോഗ്യനില നന്നായിരിക്കില്ല. കുടുംബാംഗങ്ങളോടോ പ്രിയപ്പെട്ടവരോടോ കലഹിക്കാൻ സാധ്യത. നിങ്ങളുടെ കോപം നിയന്ത്രിക്കുക. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കില്ല.

കന്നി: നിങ്ങളുടെ ഇന്നത്തെ ദിവസം ഗംഭീരമായിരിക്കും. ബിസിനസ് രംഗത്ത് നേട്ടമുണ്ടാകും. ബിസിനസിലെ പങ്കാളിത്തത്തില്‍ നിന്ന് നേട്ടമുണ്ടാകും.ഏറ്റെടുത്ത ജോലികൾ മികച്ച രീതിയിൽ ചെയ്‌തുതീർക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

തുലാം: ഇന്ന് നിങ്ങള്‍ക്കനുകൂലമായ ഒരു ദിവസമാണ്. തൊഴിലിൽ സഹപ്രവർത്തകരുടെ പിന്തുണ നിങ്ങളെ ഇന്ന് സന്തുഷ്‌ടനാക്കും. തൊഴിൽ സ്ഥലത്ത് സമാധാനപരമായ അന്തരീക്ഷം ആയിരിക്കും. നിങ്ങൾക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത. സാമ്പത്തിക നേട്ടത്തിന് സാധ്യത.

വൃശ്ചികം: മാനസികമായും ശാരീരികമായും നിങ്ങൾക്ക് ഇന്ന് അലസതയും ബലഹീനതയും അനുഭവപ്പെട്ടേക്കാം. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. ബിസിനസിൽ നഷ്‌ടം സംഭവിക്കാൻ സാധ്യത. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. വിദ്യാർഥികൾക്ക് ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും.

ധനു: മതപരവും ആത്മീയവുമായ കാര്യങ്ങളിലാണ് ഇന്ന് നിങ്ങള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ആത്മീയ കാര്യങ്ങൾക്കായി ധാരാളം പണം ചെലവഴിക്കാൻ സാധ്യത. ഒരു ചെറിയ തീർഥയാത്രയ്ക്ക് പോകാനും സാധ്യത. കുടുംബത്തോടൊപ്പം കൂടുതൽ സമയം പങ്കിടും. പ്രിയപ്പെട്ടവരുമായി കൂടിക്കാഴ്‌ച നടത്താൻ സാധ്യത.

മകരം: മതപരവും ആത്മീയവുമായ കാര്യങ്ങളിലാണ് ഇന്ന് നിങ്ങള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ആത്മീയ കാര്യങ്ങൾക്കായി ധാരാളം പണം ചെലവഴിക്കാൻ സാധ്യത. കുടുംബത്തോടൊപ്പം കൂടുതൽ സമയം പങ്കിടും.

കുംഭം: ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. കുടുംബത്തിനോടൊപ്പം ഒരു ദൂരയാത്ര പോകാൻ സാധ്യത. ജോലിയിൽ മികവ് കാണിക്കും. മേലധികാരികളില്‍ നിന്ന് അഭിനന്ദനങ്ങൾ ലഭിക്കും. പ്രൊമോഷനും ലഭിക്കാനും സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാകും.

മീനം: സുഖവും സന്തുഷ്‌ടവുമായ ഒരു ദിവസമായിരിക്കും ഇന്ന്. ബിസിനസുകാര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. വിദേശരാജ്യത്തടക്കമുള്ള ബിസിനസ് ബന്ധം വിജയകരമാകാൻ സാധ്യതയുണ്ട്. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും.സാമ്പത്തിക നേട്ടമുണ്ടാകും.

മേടം: ഇന്ന് മറ്റുള്ളവരുമായി ചേർന്ന് പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ മികവ് പുലര്‍ത്തുകയും അത് നിങ്ങളെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യും. നിങ്ങള്‍ പങ്കുവയ്ക്കുന്ന ആശയങ്ങളും കാഴ്ചപ്പാടുകളും പ്രയോജനപ്രദമാകും. സാമ്പത്തിക നേട്ടത്തിന് സാധ്യത. അസുഖങ്ങൾ വരാതിരിക്കാന്‍ ശ്രദ്ധിക്കുക

ഇടവം: ഇന്ന് സന്തോഷകരവും ഉല്ലാസപ്രദവുമായ ഒരു ദിനമായിരിക്കും. വിദേശത്ത് നിന്ന് സന്തോഷം നൽകുന്ന വാർത്ത നിങ്ങളെ തേടി വരും. സാമ്പത്തിക നേട്ടത്തിന് സാധ്യത. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

മിഥുനം: ഇന്ന് നിങ്ങളുടെ മനസ് പ്രക്ഷുബ്‌ധമായിരിക്കും. ഒരു കാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ ഇന്ന് കഴിയില്ല. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. വിദ്യാർഥികൾക്ക് ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും.

കര്‍ക്കടകം: ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. പ്രിയപ്പെട്ടവർക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കും. കുടുംബാന്തരീക്ഷം സമാധാനപരവും ഉല്ലാസപ്രദവുമായിരിക്കും. ജോലിയിൽ മേലധികാരികളിൽ നിന്നും പ്രോത്സാഹനവും പ്രചോദനവും ലഭിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത.

Print Friendly, PDF & Email

Leave a Comment

More News