50,000 മുൻഗണനാ റേഷൻ കാർഡുകൾ കൂടി വിതരണം ചെയ്തു

തിരുവനന്തപുരം: ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ കൈവശമുണ്ടായിരുന്നതും വകുപ്പുതല പരിശോധനയിലൂടെ അനർഹരിൽ നിന്ന് ലഭിച്ചതുമായ 50,000 മുൻഗണനാ റേഷൻ കാർഡുകൾ കൂടി വിതരണം ചെയ്തുവരികയാണ്.

2024 നവംബർ 15 മുതൽ ഡിസംബർ 15 വരെ ഓൺലൈനായി ലഭിച്ച അപേക്ഷകളിൽ നിന്ന് നോൺ-പ്രിഫറൻഷ്യൽ റേഷൻ കാർഡുകൾ പരിവർത്തനം ചെയ്യുന്നതിനായി അമ്പതിനായിരം അർഹരായ വ്യക്തികൾക്ക് മുൻഗണനാ കാർഡുകൾ നൽകും. ആകെ 75,563 അപേക്ഷകൾ ലഭിച്ചു. സൂക്ഷ്മ പരിശോധനയിൽ 73970 അപേക്ഷകൾ മുൻഗണനാ കാർഡുകൾക്ക് അർഹതയുള്ളതായി കണ്ടെത്തി. മാനദണ്ഡങ്ങൾക്കനുസരിച്ച് 30 മാർക്ക് നേടിയ 63861 അപേക്ഷകരിൽ ആദ്യത്തെ അമ്പതിനായിരം പേർക്കാണ് ഇപ്പോൾ കാർഡുകൾ വിതരണം ചെയ്യുന്നത്. തുടർന്നുള്ള മാസങ്ങളിൽ മുൻഗണനാ കാർഡുകൾക്ക് അർഹതയുള്ളവരായി തിരഞ്ഞെടുക്കപ്പെട്ട ശേഷിക്കുന്ന അപേക്ഷകർക്ക് ഒഴിവുകൾ ഉണ്ടാകുന്ന മുറയ്ക്ക് മുൻഗണനാ കാർഡുകൾ വിതരണം ചെയ്യും.

നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആകെ 5,15,675 പുതിയ കാർഡുകളാണ് ഇതുവരെ അനുവദിച്ചത്. 1,15,234 PHH (പിങ്ക്) കാർഡുകളും 3,92,389 NPNS (വെള്ള) കാർഡുകളും 8052 NPI (ബ്രൗൺ) കാർഡുകളുമാണ് അനുവദിച്ചത് . കൂടാതെ 4,04,774 PHH (പിങ്ക്) കാർഡുകളും 55,155 AAY (മഞ്ഞ) കാർഡുകളും തരം മാറ്റി നൽകി. ഇത്തരത്തിൽ ആകെ 4,59,929 കാർഡുകൾ തരം മാറ്റി നൽകി. സംസ്ഥാനത്ത് നിലവിൽ 94,87,052 റേഷൻ കാർഡുകളാണ് ഉള്ളത്. ഇതിൽ 5,92,770 AAY (മഞ്ഞ) കാർഡുകളും 35,72,938 PHH (പിങ്ക്) കാർഡുകളും 22,63,790 NPS (നീല) കാർഡുകളും 30,28,721 NPNS (വെള്ള) കാർഡുകളും 28,833 NPI (ബ്രൗൺ) കാർഡുകളുമാണ്.

പി ആര്‍ ഡി, കേരള സര്‍ക്കാര്‍

Print Friendly, PDF & Email

Leave a Comment

More News