നക്ഷത്ര ഫലം (13-02-2025 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾ ജോലിയിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കും. ഏറ്റെടുത്ത ജോലികൾ കൃത്യസമയത്ത് ചെയ്‌തുതീർക്കാൻ സാധിക്കും. തൊഴിൽസ്ഥലത്ത് സമാധാനപരമായ ഒരന്തരീക്ഷം ആയിരിക്കും. കുടുംബാംഗങ്ങളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത.

കന്നി: ഇന്നത്തെ ദിവസത്തിന്‍റെ ഭൂരിഭാഗവും നിങ്ങൾ പ്രിയപ്പെട്ടവർക്കൊപ്പം ചെലവഴിക്കും. ആത്മീയകാര്യങ്ങൾക്കായി സമയം കണ്ടെത്തും. ബിസിനസ് പങ്കാളിത്തത്തില്‍ നിന്ന് നേട്ടമുണ്ടാകും. ജോലിയിൽ മികവ് കാണിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

തുലാം: ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമായിരിക്കില്ല. നിങ്ങളുടെ കോപം നിയന്ത്രിക്കണം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. ധ്യാനം ശീലിക്കുന്നത് നന്നായിരിക്കും. വിദ്യാർഥികൾക്ക് ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും.

വൃശ്ചികം: സാമ്പത്തികപരമായി ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. ജോലി സ്ഥലത്ത് സഹപ്രവർത്തകരുടെ സഹകരണവും പിന്തുണയും ലഭിക്കും. അപൂർണമായിക്കിടക്കുന്ന പല ജോലികളും ഇന്ന് പൂര്‍ത്തീകരിക്കാൻ കഴിയും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

ധനു: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. ദൂര യാത്ര പോകാൻ സാധ്യതയുണ്ട്. ആത്മീയ കാര്യങ്ങൾക്ക് ഇന്ന് വളരെയധികം പ്രാധാന്യം നൽകും. ധ്യാനം നിങ്ങള്‍ക്ക് ആശ്വാസവും ശാന്തതയും നല്‍കും. ജോലി സ്ഥലത്ത് സമാധാനപരമായ ഒരു അന്തരീക്ഷം ആയിരിക്കും ഉണ്ടാവുക. സാമ്പത്തിക നേട്ടത്തിനും സാധ്യത.

മകരം: ഇന്നത്തെ ദിവസം വളരെ സന്തോഷകരമായിരിക്കും. കുടുംബാംഗങ്ങളുമായി വളരെയധികം സമയം ചെലവഴിക്കും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രോത്സാഹനവും പ്രചോദനവും ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന് അനുസരിച്ചുള്ള അംഗീകാരം ലഭിക്കും. ഒരു ചെറിയ തീർഥയാത്രയ്‌ക്ക് പോകാനും സാധ്യതയുണ്ട്. സാമ്പത്തിക നേട്ടത്തിന് സാധ്യത.

കുംഭം: ഇന്ന് അപ്രധാനമായ പ്രശ്‌നങ്ങൾ നിങ്ങളെ അലട്ടും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങളെ ബാധിക്കും. നിങ്ങളെ വിഷമിപ്പിക്കുന്ന വാർത്ത കേൾക്കാനിടയുണ്ട്. വിദ്യാർഥികൾക്കും ഇന്നത്തെ ദിവസം അനുകൂലമല്ല.

മീനം: നിങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലം ഇന്ന് ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങൾ അഭിനന്ദിക്കപ്പെടും. സങ്കീർണമായ വിഷയത്തെ പോലും വളരെ നിസാരമായി കൈകാര്യം ചെയ്യാൻ നിങ്ങള്‍ക്ക് സാധിക്കും. ബിസിനസ് രംഗത്ത് ശോഭിക്കും. കുടുംബവുമൊത്ത് യാത്ര പോകാൻ സാധ്യത.

മേടം: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വിദ്യാർഥികൾക്ക് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും.

ഇടവം: ഇന്നത്തെ ദിവസം വളരെ സന്തോഷകരമായിരിക്കും. ജോലി സ്ഥലത്ത് നിങ്ങൾ അഭിനന്ദിക്കപ്പെടും. പഴയസുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. സമൂഹത്തില്‍ നിങ്ങളുടെ അന്തസ് ഉയരും. സാമ്പത്തിക നേട്ടത്തിന് സാധ്യത.

മിഥുനം: പ്രിയപ്പെട്ടവരുമായി ഉല്ലാസയാത്ര പോകാൻ സാധ്യത. ഇന്ന് നിങ്ങളുടെ ശാരീരിക നില തൃപ്‌തികരമായിരിക്കും. ജോലിസ്ഥലത്ത് നിങ്ങൾ അഭിനന്ദിക്കപ്പെടും. ജോലിയിൽ സ്ഥാനക്കയറ്റത്തിനും സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകും.

കര്‍ക്കടകം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ദൂര യാത്ര പോകാൻ സാധ്യത. ആത്മീയ കാര്യങ്ങൾക്ക് ഇന്ന് വളരെയധികം പ്രാധാന്യം നൽകും. ധ്യാനം നിങ്ങള്‍ക്ക് ആശ്വാസവും ശാന്തതയും നല്‍കും. ജോലി സ്ഥലത്ത് സമാധാനപരമായ ഒരു അന്തരീക്ഷം ആയിരിക്കും ഉണ്ടാവുക. സാമ്പത്തിക നേട്ടത്തിനും സാധ്യത.

Print Friendly, PDF & Email

Leave a Comment

More News