കൊച്ചി: കലൂരിലെ നെഹ്രു സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിക്കിടെ വി ഐ പി ഗാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ എംഎൽഎ ഉമ തോമസ് ഇന്ന് ആശുപത്രി വിടും. 46 ദിവസത്തെ നീണ്ട ചികിത്സയ്ക്ക് ശേഷം ഇന്ന് ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങുകയാണെന്ന് ഉമ തോമസ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ആരോഗ്യം വീണ്ടെടുക്കാൻ ഏതാനും ആഴ്ചകൾ കൂടി വിശ്രമം ആവശ്യമാണെന്നും അവര്‍ കുറിച്ചു.
ഉമാ തോമസ് എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ജഗദീശ്വരന്റെ കൃപയാൽ…
നീണ്ട 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷം നാളെ Renai Medcity ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങുകയാണ് പ്രിയപ്പെട്ടവരെ…
എന്നെ ശുശ്രൂശിച്ച ഡോക്ടർമാർ, നഴ്സസ്, സപ്പോർട്ട് സ്റ്റാഫ്സ്.. ഇതുവരെയും പ്രാർത്ഥനയോടെയും സ്നേഹത്തോടെയും കൂടെ നിന്ന സഹപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങള്‍.., അനുഭാവങ്ങൾ പങ്കുവെച്ച എല്ലാവർക്കും ഹൃദയപ്പൂർവം നന്ദി..
വിശദമായ കുറിപ്പ് പിന്നീട് പങ്കുവെയ്ക്കുന്നതാണ്..
ഡോക്ടർമാർ നിർദേശിച്ച പ്രകാരം ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതിനായി ഏതാനും ആഴ്ച്ചകൾ കൂടെ വിശ്രമം അനിവാര്യമാണ്.. അതോടൊപ്പം കുറച്ച് ദിവസങ്ങൾ കൂടി സന്ദർശനങ്ങളിൽ നിയന്ത്രണം ഉണ്ടാവണം എന്നുമാണ് അറിയിച്ചിട്ടുള്ളത്..
ഹൃദയം നിറഞ്ഞ നന്ദിയോടുകൂടി എല്ലാവരെയും വീണ്ടും കാണാൻ ഞാൻ ആഗ്രഹിക്കുന്നു!
വീണ്ടും നമുക്ക് ഒത്തുചേരാം.. ആ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു.. നിങ്ങളുടെ എല്ലാ സ്‌നേഹത്തിനും കരുതലിനും വീണ്ടും നന്ദി!
ഉമ തോമസ്
https://www.facebook.com/UmaThomasThrikkakkara/posts/629673333090582?ref=embed_post