സി-എപിടി കോഴ്‌സ് നടത്താൻ ഫ്രാഞ്ചൈസികൾക്ക് ക്ഷണം; മാര്‍ച്ച് 10 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാഡമിയിൽ തൊഴിലധിഷ്ഠിത കോഴ്സുകളായ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ, എയർപോർട്ട് ഓപ്പറേഷൻസ് ആന്റ് ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മാനേജ്‌മെന്റ്‌, കോർപ്പറേറ്റ് ഫിനാൻസ്, പി.ജി.ഡി.സി.എ, ഡി.സി.എ, ഡി.എഫ്.എഫ്.എ കോഴ്സുകളും സർട്ടിഫിക്കറ്റ് കോഴ്സുകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, പൈത്തൺ, ടാലി, വി.എഫ്.എക്സ് / എഡിറ്റ് എക്സ്പേർട്ട്, എം.എസ് ഓഫീസ് തുടങ്ങി 78-ഓളം കോഴ്സുകൾ നടത്താൻ ഫ്രാഞ്ചൈസികളെ ക്ഷണിച്ചു.

അപേക്ഷകൾ മാർച്ച് 10 വരെ സമർപ്പിക്കാം. പരീക്ഷാ നടത്തിപ്പ്, സർട്ടിഫിക്കറ്റ് നൽകൽ എന്നിവ സി-ആപ്റ്റിന്റെ ചുമതലയിലായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് : www.captmultimedia.com, 0471 – 2467728, 9847131115, 9995444485, mma@captkerala.com

പി ആര്‍ ഡി, കേരള സര്‍ക്കാര്‍

Print Friendly, PDF & Email

Leave a Comment

More News