പ്രധാനമന്ത്രി മോദിയും ഡൊണാൾഡ് ട്രംപും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച വൈറ്റ് ഹൗസില്‍

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. യുഎസ് വ്യാപാര പങ്കാളികൾക്ക് പരസ്പര താരിഫ് ഏർപ്പെടുത്താനുള്ള പദ്ധതികൾ ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ഉന്നതതല യോഗം. ഇന്ത്യയെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളത്.

റിപ്പോർട്ട് അനുസരിച്ച്, 2024 ൽ ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഏകദേശം 130 ബില്യൺ ഡോളറിലെത്തിയിരുന്നു.

ട്രംപ് ഭരണകൂടം 104 ഇന്ത്യൻ പൗരന്മാരെ നാടുകടത്തിയതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി മോദിയുടെ വാഷിംഗ്ടൺ സന്ദർശനം. നാടുകടത്തപ്പെട്ടവരെ കൈകൾ വിലങ്ങുകളും ചങ്ങലകളും ബന്ധിച്ച് ഒരു സൈനിക വിമാനത്തിൽ തിരിച്ചയച്ചത് ഇന്ത്യയിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി.

നാടുകടത്തപ്പെട്ടവരോട് മാന്യമായി പെരുമാറുന്നുണ്ടെന്നും മോശമായ പെരുമാറ്റത്തിന് വിധേയരാകുന്നില്ലെന്നും ഉറപ്പാക്കാൻ ഇന്ത്യ യുഎസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അടുത്തിടെ പാർലമെന്റിനെ അറിയിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News