നക്ഷത്ര ഫലം (14-02-2025 വെള്ളി)

ചിങ്ങം: നിങ്ങളിന്ന് കലാരംഗത്ത് ശോഭിക്കും. പ്രിയപ്പെട്ടവരുമായി കൂടിക്കാഴ്‌ചയ്‌ക്ക് സാധ്യത. കുടുംബവുമായി സമയം ചെലവിടും. ദൂരയാത്ര പോകാനും സാധ്യത. വിദ്യാർഥികളും പഠിത്തത്തിൽ ഇന്ന് മികവ് കാണിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത.

കന്നി: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും.ബിസിനസ് രംഗത്ത് നേട്ടമുണ്ടാകും. വിദേശരാജ്യത്തടക്കമുള്ള ബിസിനസ് ബന്ധം വിജയകരമാകാൻ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടത്തിനും സാധ്യത.

തുലാം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഫലപ്രദമായിരിക്കും. വിവിധ മേഖലകളിലെ നേട്ടങ്ങൾ നിങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിനൊപ്പം നിങ്ങൾക്ക് സന്തോഷവും സംതൃപ്തിയും നൽകും. ശാരീരികവും മാനസികവുമായ ആരോഗ്യനില നല്ല രീതിയിലായിരിക്കും. സാമ്പത്തിക നേട്ടമുണ്ടാകും.

വൃശ്ചികം: വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. മതപരമായ കാര്യങ്ങളിലൂടെയും ധ്യാനത്തിലൂടെയും ആത്‌മീയ സംതൃപ്‌തി ലഭിക്കും. ജോലിയിൽ മികവ് കാണിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. ബിസിനസിലെ പങ്കാളിത്തത്തില്‍ നിന്ന് നേട്ടമുണ്ടകും.

ധനു: നിങ്ങളുടെ ആരോഗ്യനില ഇന്ന് നല്ല രീതിയിലായിരിക്കില്ല. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. ജോലിസ്ഥലത്തെ പ്രശ്‌നങ്ങൾ നിങ്ങളെ ബാധിച്ചേക്കാം. മതപരവും ആത്‌മീയവുമായ കാര്യങ്ങളിൽ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കും. ഒരു തീർഥയാത്രയ്ക്ക് പോകാനും സാധ്യത.

മകരം: ഇന്ന് നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തികചെലവുകൾക്ക് സാധ്യത. അപ്രധാനമായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങളെ അലട്ടും. ശാരീരികവും മാനസികവുമായ ആരോഗ്യനില നന്നായിരിക്കില്ല. വിദ്യാർഥികൾക്കും ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും.

കുംഭം: ഇന്നത്തെ ദിവസം നിങ്ങളിൽ പ്രണയവും ആവേശവും നിറയാൻ സാധ്യത. നിശ്ചയദാർഡ്യവും ആത്മവിശ്വാസവും കൊണ്ട് വിജയം കൈവരിക്കാൻ സാധിക്കും. ഏറ്റെടുത്ത ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കും. ജോലിസ്ഥലത്ത് അഭിനന്ദിക്കപ്പെടും. സാമ്പത്തിക നേട്ടത്തിനും സാധ്യത.

മീനം: ഇന്ന് ഒരു ഉത്‌പാദനക്ഷമമായ ദിവസമായിരിക്കും. നിങ്ങളിന്ന് പഴയ സുഹൃത്തുക്കളും, സഹപ്രവർത്തകരുമായി ഒരു കൂടിക്കാഴ്‌ചയ്‌ക്ക് സാധ്യത. പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരൽ കൂടുതല്‍ ആഹ്ലാദം പകരും. നിങ്ങളുടെ ശരീര ക്ഷമത, സാമൂഹ്യ അന്തസ്‌, പ്രശസ്‌തി എന്നിവയില്‍ മുന്നേറ്റമുണ്ടാകും.

മേടം: വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. മതപരമായ കാര്യങ്ങളിലൂടെയും ധ്യാനത്തിലൂടെയും ആത്‌മീയ സംതൃപ്‌തി ലഭിക്കും. ജോലിയിൽ മികവ് കാണിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. ബിസിനസിലെ പങ്കാളിത്തത്തില്‍ നിന്ന് നേട്ടമുണ്ടകും.

ഇടവം: നിങ്ങളിന്ന് ആത്മീയമായ കാര്യങ്ങൾക്കായി കൂടുതൽ സമയം ചിലവിടും. കുടുംബവുമായി യാത്ര പോകാൻ സാധ്യത. ഇന്ന് നിങ്ങളുടെ ശാരീരിക നില തൃപ്‌തികരമായിരിക്കും. പഴയസുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

മിഥുനം: ഇന്ന് നിങ്ങളുടെ മനസ് പ്രക്ഷുബ്‌ധമായിരിക്കും. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കണം. ജോലി സ്ഥലത്തെ പ്രശ്‌നങ്ങൾ നിങ്ങളെ ബാധിച്ചേക്കാം. മാനസികവും ശാരീരികവുമായ ആരോഗ്യം ഇന്ന് നല്ല നിലയിലായിരിക്കില്ല. വിദ്യാർഥികൾക്ക് ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും.

കര്‍ക്കടകം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ദൂര യാത്ര പോകാൻ സാധ്യതയുണ്ട്. ആത്മീയ കാര്യങ്ങൾക്ക് ഇന്ന് വളരെയധികം പ്രാധാന്യം നൽകും. ധ്യാനം നിങ്ങള്‍ക്ക് ആശ്വാസവും ശാന്തതയും നല്‍കും. ജോലി സ്ഥലത്ത് സമാധാനപരമായ ഒരു അന്തരീക്ഷം ആയിരിക്കും ഉണ്ടാവുക. സാമ്പത്തിക നേട്ടത്തിനും സാധ്യത.

Print Friendly, PDF & Email

Leave a Comment

More News