
മലപ്പുറം: സാമ്പത്തികമായി ഏറ്റവും ഭദ്രമായ നിർമാണ തൊഴിലാളി ക്ഷേമ നിധി ബോർഡിൽ അംഗങ്ങൾ ആയിട്ടുള്ള തൊഴിലാളികൾക്ക് പെൻഷൻ മുടങ്ങിയിട്ട് ഒന്നര വർഷമായി ഇത് ക്ഷേമനിധിയിലെ കോടികൾ വകമാറ്റി ചെലവഴിച്ചത് മുലമാണെന്ന് എഫ് ഐ ടി യു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ പറഞ്ഞു. കോവിഡിന് മുമ്പ് ആയിരത്തി ഒരുനൂറ് കോടി ആസ്തിയണ്ടായിരുന്ന ബോർഡ് ഇന്ന് വെറും അഞ്ച് കോടി എഴുപത് ലക്ഷം രൂപ ആയത് എങ്ങനെ എന്ന് സർക്കാർ കണക്ക് പറയണമെന്നും അദ്ദേഹം പറഞ്ഞു
കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ ( എഫ് ഐ ടി യു ) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അവകാശ സംരക്ഷണ ധർണ്ണ മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ മുഖ്യ പ്രഭാഷണം നടത്തി. നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ കെ റഷീദ് അദ്ധക്ഷത വഹിച്ച ധർണ്ണയുടെ സമാപനം തസ്ലീം മമ്പാട് [ എഫ് ഐ ടി യു സംസ്ഥാന സെക്രട്ടറി) നിർവഹിച്ചു.
സി അബ്ദു നാസർ (എസ് ടി യു സംസ്ഥാന സെക്രട്ടറി), ഖാദർ അങ്ങാടിപ്പുറം (എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ്), ബഷീർ എടവണ്ണ
( നിർമ്മാണ തൊഴിലാളി യൂണിയൻ ഐക്യസമിതി ), അബ്ദുൽ ഗഫൂർ (എച് എം എസ് ), സൈതാലി വലമ്പൂർ (തയ്യൽ തൊഴിലാളി യൂണിയൻ), സലീം പറവണ്ണ (ആൾ കേരള മത്സ്യ തൊഴിലാളി യൂണിയൻ), അഷ്റഫ് എടപ്പറ്റ (കർഷക തൊഴിലാളി യൂണിയൻ), കെ എം കുട്ടി (ഹോട്ടൽ & കാറ്ററിംഗ് ലേബേഴ്സ് യൂണിയൻ), അലവി വേങ്ങര (വഴിയോര കച്ചവട ക്ഷേമ സമിതി) എന്നിവർ അഭിവാദ്യ പ്രസംഗം നിർവഹിച്ചു.
ജില്ലാ സെക്രട്ടറി സാനു ചെട്ടിപ്പടി സ്വാഗതവും ട്രഷറർ എൻ കെ ഇർഫാൻ നന്ദിയും പറഞ്ഞു.