ഇലോണ്‍ മസ്കിന്റെ ‘ഡ്രാഗണ്‍ കാപ്സ്യൂളില്‍’ സുനിത വില്യംസ് മാർച്ച് 19 ന് ഭൂമിയിലേക്ക് മടങ്ങും

നാസ വെറ്ററൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന്റെ ദൗത്യം മാർച്ചിൽ അവസാനിക്കുകയാണ്. താമസിയാതെ, അവരുടെ സ്ഥാനത്ത് ഒരു പുതിയ കമാൻഡറെ നിയമിക്കും. മാർച്ച് 19 ഓടെ, ഇൺ മസ്‌കിന്റെ ഡ്രാഗൺ കാപ്‌സ്യൂളിൽ സുനിത വില്യംസ് തന്റെ ടീമിനൊപ്പം ഭൂമിയിലേക്ക് മടങ്ങും.

ഫ്ലോറിഡ: എട്ട് മാസം ബഹിരാകാശത്ത് ചെലവഴിച്ചതിന് ശേഷം, നാസയിലെ മുതിർന്ന ബഹിരാകാശയാത്രിക സുനിത വില്യംസിന്റെ ദൗത്യം മാർച്ചിൽ അവസാനിക്കും. അവരോടൊപ്പം ബഹിരാകാശത്തുള്ള സഹ ബഹിരാകാശയാത്രികൻ ബുച്ച് വിൽമോറും തദവസരത്തില്‍ ഭൂമിയിലേക്ക് മടങ്ങും.

നിലവിൽ സുനിത വില്യംസാണ് ബഹിരാകാശ പരീക്ഷണശാലയുടെ കമാൻഡർ. താമസിയാതെ അവരുടെ ജോലി പുതിയ ഒരു ബഹിരാകാശ നിലയ കമാൻഡർക്ക് കൈമാറും, ഈ പ്രക്രിയ പൂർത്തിയാകാൻ ഏകദേശം ഒരാഴ്ചയെടുക്കും. അതിനുശേഷം, രണ്ട് ബഹിരാകാശയാത്രികരും മാർച്ച് 19 ന് ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുന്ന ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ കയറും.

സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും എത്രയും വേഗം ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ സ്‌പേസ് എക്‌സ് സിഇഒ എലോൺ മസ്‌കിനോട് അഭ്യർത്ഥിച്ചിരുന്നു. ദൗത്യം നേരത്തെ അവസാനിപ്പിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, മുമ്പ് ആസൂത്രണം ചെയ്ത പദ്ധതി പ്രകാരം ദൗത്യം അവസാനിക്കുമെന്ന് നാസ അറിയിച്ചു.

ബഹിരാകാശ യാത്ര എളുപ്പമാക്കുന്നതിന് SpaceX-ഉം NASA-യും തമ്മിലുള്ള ഈ പങ്കാളിത്തം പ്രധാനമാണ്. ഇതിലൂടെ ഇന്ത്യ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങളിലെ സർക്കാർ ബഹിരാകാശ സഞ്ചാരികൾക്കും ബഹിരാകാശത്തേക്ക് സഞ്ചരിക്കാനാകും. ഏകദേശം 3 ബില്യൺ ഡോളർ ധനസഹായത്തോടെ നാസയുടെ ക്രൂ പ്രോഗ്രാം വികസിപ്പിച്ചെടുത്തതാണ് സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗൺ കാപ്‌സ്യൂൾ.

Print Friendly, PDF & Email

Leave a Comment

More News