അങ്ങാടിപ്പുറം: ഷേമനിധി ഔദാര്യമല്ല അവകാശമാണ് എന്ന തലക്കെട്ടിൽ ടൈലറിംഗ് & ഗാർമെൻ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള മെംബർഷിപ്പ് ക്യാമ്പയിൻ്റെ അങ്ങാടിപ്പുറം പഞ്ചായത്ത് തല ഉദ്ഘാടനം ടൈലറിംഗ് & ഗാർമെൻ്റ് വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ പ്രസിഡന്റ് സെയ്താലി വലമ്പൂർ മേലേ അരിപ്രയിൽ നിർവഹിച്ചു.
തയ്യൽ തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യവിതരണത്തിനുള്ള കാലതാമസം ഒഴിവാക്കുകയും,അംശാദായ വർദ്ധനവിനനുസൃതമായി ക്ഷേമപദ്ധതികൾ നടപ്പിലാക്കുകയും, ക്ഷേമബോർഡുകളിൽ അംഗീകൃതയൂണിയനുകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുകയും, തയ്യൽ തൊഴിലാളികളോടുള്ള സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ നിന്ന് സർക്കാർ പിൻമാറുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ യൂണിറ്റ് പ്രസിഡന്റ് ഇർഫാന ചാത്തോലിയിൽ പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സ്വാലിഹ നൗഷാദ്, വെൽഫെയർ പാർട്ടി യൂണിറ്റ് വൈസ് പ്രസിഡന്റ് ആരിഫ, യൂണിയൻ യൂണിറ്റ് സെക്രട്ടറി മുർഷിത എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
വാർത്ത: ജില്ലാ സെക്രട്ടറി