കാലത്തിൻറെ താല്പര്യങ്ങൾക്കനുസരിച്ച രാഷ്ട്രീയത്തെ ഉയർത്തിപിടിക്കുക: കെ എ ഷഫീഖ്

മങ്കട: ‘സംഘ്പരിവാർ ഇന്ത്യ ഭരിച്ചാലും കേരളമെങ്കിലും നമ്മുടെ കൈയ്യിൽ ഉണ്ടല്ലോ’ എന്ന സങ്കുചിത രാഷ്ട്രീയത്തിന് ഇന്ത്യാ രാജ്യത്തെ രക്ഷപ്പെടുത്താനാകില്ല എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ ഷഫീഖ്. കൂട്ടിൽ വെൽഫെയർ സ്ക്വയർ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലത്തിന്റെ താല്പര്യങ്ങൾക്ക് അനുസരിച്ച് ഒരു രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കാതെ ന്യൂനപക്ഷങ്ങൾ അവരുടെ അവകാശങ്ങൾക്ക് വേണ്ടി സംഘടിക്കുമ്പോൾ മറുവശത്ത് വർഗീയതയും വംശീയതയും കാണുന്നതും അത് പ്രചരിപ്പിക്കുന്നതുമായ നിലപാടുകൾ ആര് ഉയർത്തിയാലും അത് അവരുടെ അണികളെ സംഘപരിവാറിൽ എത്തിക്കുന്നതിന് സഹായകമാകും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ദാമോദരൻ പനക്കൽ, മണ്ഡലം പ്രസിഡന്റ് ഫാറൂഖ് മക്കരപ്പറമ്പ്, പഞ്ചായത്ത് പ്രസിഡന്റ് മുസ്തകീം കടന്നമണ്ണ എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് കുഞ്ഞിക്കോയ പി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷാനിബ് സിപി സ്വാഗതവും അനു റസൽ നന്ദിയും പറഞ്ഞു.

മുഹമ്മദലി കെ, മൊയ്തീൻ എ, അലീഫ് കൂട്ടിൽ, ജമാലുദ്ദീൻ എം കെ, അബ്ബാസ് പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

 

Print Friendly, PDF & Email

Leave a Comment

More News