
ദോഹ: സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ഹജജ്-ഉംറ സെല്ലിൻ്റെ ആഭിമുഖ്യത്തിൽ മലയാളി ഹാജിമാർക്കായി ഹജ്ജ് പഠനക്യാമ്പ് സംഘടിപ്പിച്ചു.
‘ഹജ്ജിൻ്റെ ആത്മാവ്’ എന്ന വിഷയത്തിൽ സി.ഐ.സി വൈസ് പ്രസിഡൻ്റ് ഹബീബുറഹ്‌മാൻ കിഴിശ്ശേരി സംസാരിച്ചു. ‘ഹജ്ജ് പ്രായോഗിക പഠനം’ എന്ന സെഷൻ പി.പി. അബ്ദുറഹീം നയിച്ചു.
സർക്കാർ ഹജ്ജ് കമ്മിറ്റി വഴി പോകുന്നവർക്കുള്ള നിർദ്ദേശങ്ങളും സംശയ നിവാരണവും നിർവഹിച്ചുകൊണ്ട് കേരള ഹജ്ജ് കമ്മിറ്റി ട്രെയിനർ ടി.കെ.പി. മുസ്തഫ സദസ്സുമായി സംവദിച്ചു. സി.ഐ.സി സെക്രട്ടറി നൗഫൽ വി.കെ, ഹജ്ജ്-ഉംറ സെൽ കോഓർഡിനേറ്റർ ടി.കെ. സുധീർ എന്നിവർ സംബന്ധിച്ചു.
സർക്കാർ ഹജ്ജ് കമ്മിറ്റിയിലൂടെയും സ്വകാര്യ ഗ്രൂപ്പുകൾ വഴിയും ഈ വർഷം ഹജ്ജിനു പോകുന്ന 80 പേർ പങ്കെടുത്തു.