ക്ഷേമനിധി ഔദാര്യമല്ല അവകാശമാണ്: എഫ് ഐ ടി യു

വേങ്ങര: ക്ഷേമനിധി ഔദാര്യമല്ല അവകാശമാണ് എന്ന തലക്കെട്ടിൽ ടൈലറിംഗ് & ഗാർമെൻ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള മെംബർഷിപ്പ് ക്യാമ്പയിൻ്റെ വേങ്ങര മണ്ഡലം തല ഉദ്ഘാടനം ടൈലറിംഗ് & ഗാർമെൻ്റ് വർക്കേഴ്സ് യൂണിയൻ
ജില്ലാ പ്രസിഡന്റ് സെയ്താലി വലമ്പൂർ തോട്ടശ്ശേരിയറ യൂണിറ്റിൽ നിർവഹിച്ചു.

സംസ്ഥാനത്ത് തയ്യൽ തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി രുപകരിച്ച ക്ഷേമ നിധി സംവിധാനം തകർക്കാനുള്ള ശ്രമത്ത് എന്ത് വില കൊടുത്തും പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എഫ് ഐ റ്റി യു ജില്ലാ കമ്മിറ്റി അംഗം അലവി വേങ്ങര പരിപാടിയിൽ അധ്യക്ഷതവഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഹമീദ് മാസ്റ്റർ, ജില്ല കമ്മിറ്റി അംഗം ദാമോദരൻ പനക്കൽ, എഫ്ഐടിയു ജില്ലാ സെക്രട്ടറി സക്കീന,യൂണിയൻ ജില്ലാ ട്രഷറർ അബൂബക്കർ പി ടി,യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് മാരായ ഖദീജ വേങ്ങര, ഷീബ വടക്കാങ്ങര, വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം പ്രസിഡന്റ് കുഞ്ഞാലി മാസ്റ്റർ, എഫ്ഐടിയു മണ്ഡലം കൺവീനർ കുട്ടിമാൻ,റബീഹത്ത്, സഹീദ ടീച്ചർ,ലീനത്ത്
തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News