വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടുകൂടാന്‍ എ.ഐ റോബോട്ട്

മന്ദലാം കുന്ന് ജി എഫ് യു പി  സ്‌കൂളില്‍2025 ഫെബ്രുവരി11 ന് ഇന്റര്‍നെറ്റ് സുരക്ഷാദിനം ആചരിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അനന്തവും അഭിലഷണീയവുമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുവാന്‍ ഉപകരിക്കുന്ന റോബോട്ടാണ് സമര്‍പ്പിച്ചത്.

തൃശൂര്‍ ക്രൈംബ്രാഞ്ച് DYSP ബിജോയ് പി. ആര്‍ സ്വിച്ചോണ്‍ കര്‍മ്മവും ഇന്റര്‍നെറ്റിന്റെ ദുരുപയോഗം എന്ന വിഷയത്തെപ്പറ്റി ക്ലാസ്സും നടത്തി.

എക്കൊ ഇംഗ്ലീഷ്‌മേറ്റ് എന്ന റോബോട്ടിന്റെ പ്രധാന സ്‌പോണ്‍സര്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളം മുഖ്യഅതിഥിയായി. സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് വി. സമീര്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടനച്ചടങ്ങില്‍, പ്രധാന അധ്യാപിക സുനിത ടീച്ചര്‍ സ്വാഗതം പറഞ്ഞു. പുന്നയൂര്‍ സഹകരണ ബാങ്ക് പ്രസിഡണ്ട് ഹസ്സന്‍ ആശംസകള്‍ നേര്‍ന്നു. സ്റ്റാഫ് സെക്രട്ടറി ഡോ. അനീസ് മാസ്റ്റര്‍ നന്ദി പറഞ്ഞു. PTA, SMC പ്രതിനിധികളായ ഷാമില, നുസ്രത്, ഫാത്തിമ എന്നിവരും രക്ഷിതാക്കളും പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News