തീരക്കടൽ ഖനനം പ്രതിരോധിക്കും: ജ്യോതി വാസ് പറവൂർ

പൊന്നാനി: തീര കടൽ മണൽ ഖനനത്തിനെതിരെ പൊന്നാനി മര ക്കടവിൽ വൻ ജനകീയ പ്രതിഷേധം. കടലും തീരവും ഖനനത്തിന് വിട്ടു നൽകില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് നൂറുകണക്കിന് തൊഴിലാളികളും, നാട്ടുകാരും കടൽ തീരത്ത് പ്രതിരോധ മതിൽ തീർത്തു. തുടർന്ന് നടന്ന പൊതുസമ്മേളനം FITU സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു. “തീരക്കടൽ ഖനനം ജീവൻ നൽകിയും പ്രതിരോധിക്കും” എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

“കടൽ മണൽ ഖനനം തീരദേശത്തിന്റെ നിലനിൽപ്പിന് ഭീഷണിയാണ്. ഇത് മത്സ്യസമ്പത്തിനെ നശിപ്പിക്കുകയും തീരശോഷണത്തിന് കാരണമാവുകയും ചെയ്യും. മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാക്കുകയും പരിസ്ഥിതിയെ നശിപ്പിക്കുകയും ചെയ്യുന്ന ഈ പദ്ധതിക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ആവശ്യമാണ്”. ജനകീയ സമരത്തിനു സംസ്ഥാന വ്യാപകമായി ആൾ കേരള മത്സ്യ തൊഴിലാളി യൂണിയൻ FITU നേതൃത്തം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

എഫ് ഐ റ്റി യു സംസ്‌ഥാന ജനറൽ സെക്രട്ടറി തസ്‌ലീം മമ്പാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ആൾ കേരള മത്സ്യ തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ്റ് മുഹമ്മദ് പൊന്നാനി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ കെ വി സഫീർ ഷാ ( വെൽ ഫെയർ പാർട്ട് ജില്ലാ പ്രസിഡൻ്റ്), ഉസ്‌മാൻ മുല്ലക്കര ,ജമീല സുലൈമാൻ, ഹംസ എളനാട് റഷീദ് എൻ കെ,,സി വി ഖലീൽ എന്നിവർ സംസാരിച്ചു. അഫ്‌സൽ നവാസ് സ്വഗതവും സലീം പറവണ്ണ നന്ദിയും പറഞ്ഞു.

പൊതുപരിപാടിക്ക് മുമ്പായി മരക്കടവ് ബീച്ചിൽ വച്ച് നടന്ന പ്രതിരോധ മനുഷ്യ മതിലിൻ സൈതലവി വലമ്പൂർ, ഷാനവാസ് കോട്ടയം,അജിത് മാന്തുക സാനു പരപ്പനങ്ങടി, ഷുഹൈബ്,നാസർ, എം എച് മുഹമ്മദ് എന്നിവർ നേത്രത്വം നല്‍കി.

വാർത്ത: തസ്ലീം മമ്പാട്, സംസ്ഥാന ജനറൽ സെക്രട്ടറി

 

Print Friendly, PDF & Email

Leave a Comment

More News