‘തണലാണ്‌ ബൈതുസകാത്ത്’ സംഗമം ശ്രദ്ധേയമായി

ദോഹ: കേരളീയ മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക- സാമ്പത്തിക ശാക്തീകരണത്തിൽ കാൽനൂറ്റാണ്ടുകാലമായി അതുല്യ സംഭാവനകളർപ്പിച്ച് മുന്നേറുന്ന ‘ബൈത്തുസ്സകാത്ത് കേരള’യെ ഖത്തറിലെ പ്രവാസികളായ സകാത്ത് ദായകർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ദോഹ സോൺ സംഗമം സംഘടിപ്പിച്ചു.

‘തണലാണ് ബൈതുസകാത്ത്’ എന്ന തലക്കെട്ടിൽ ഹിലാലിൽ നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ലാ സമിതി അംഗം ശംസുദ്ദീൻ നദ്‌വി, പി.പി അബ്ദുറഹീം എന്നിവർ സംസാരിച്ചു.

ദോഹ സോൺ പ്രസിഡന്റ് ബഷീർ അഹ്‌മദ് അദ്ധ്യക്ഷത വഹിച്ചു. ബൈത്തുസക്കാത് കേരളയെ വിശദമായി പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.

സദസ്യരുടെ ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും ശംസുദ്ദീൻ നദ്‌വി, പി.പി അബ്ദുറഹീം എന്നിവർ മറുപടി നൽകി.

സോണൽ വൈസ് പ്രസിഡന്റ് യൂസുഫ് പുലാപറ്റ സമാപനപ്രസംഗവും പ്രാർഥനയും നിർവഹിച്ചു. ഷഹീർ ബാബു ഖിറാഅത്ത് നടത്തി.

Print Friendly, PDF & Email

Leave a Comment

More News