“തന്നെ ‘ബസിനടിയിൽ’ എറിയുന്നതിനുപകരം സ്ഥാനമൊഴിയണമായിരുന്നു”: ബില്‍ ക്ലിന്റണുമായുള്ള ബന്ധത്തെക്കുറിച്ച് മോണിക്ക ലെവിൻസ്‌കി

ന്യൂയോര്‍ക്ക്: മുൻ വൈറ്റ് ഹൗസ് ഇന്റേണും, യുഎസ് ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ രാഷ്ട്രീയ അഴിമതികളിൽ ഒന്നിന്റെ കേന്ദ്രബിന്ദുവുമായിരുന്ന മോണിക്ക ലെവിൻസ്‌കി, മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റണ് താനുമായുള്ള ബന്ധത്തെക്കുറിച്ച് കള്ളം പറഞ്ഞതിന് കോൺഗ്രസ് ഇംപീച്ച് ചെയ്യാൻ വോട്ട് ചെയ്തപ്പോൾ ഓവൽ ഓഫീസിൽ നിന്ന് രാജിവയ്ക്കേണ്ടതായിരുന്നുവെന്ന് പറഞ്ഞു. 1998-ൽ അവരുടെ പ്രണയം പരസ്യമായതിനുശേഷം 42-ാമത് യുഎസ് പ്രസിഡന്റ് തന്നെ “ബസിനടിയിൽ” എറിയുന്നതിനു പകരം സ്ഥാനമൊഴിയേണ്ടതായിരുന്നുവെന്ന് ‘കോൾ ഹെർ ഡാഡി’ പോഡ്‌കാസ്റ്റിലെ ഒരു അഭിമുഖത്തിൽ ലെവിൻസ്കി വെളിപ്പെടുത്തി.

“ഈ സാഹചര്യം കൈകാര്യം ചെയ്യാനുള്ള ശരിയായ മാർഗം ആരുടേയും കാര്യമല്ലെന്ന് പറഞ്ഞ് രാജിവയ്ക്കുക എന്നതായിരിക്കണമായിരുന്നു എന്ന് ഞാൻ കരുതുന്നു,” അലക്സ് കൂപ്പർ ഹോസ്റ്റ് ചെയ്ത “കോൾ ഹെർ ഡാഡി” പോഡ്‌കാസ്റ്റിൽ ലെവിൻസ്കി പറഞ്ഞു. “അല്ലെങ്കിൽ കള്ളം പറയാത്തതും ഈ ലോകത്തിലേക്ക് പുതുതായി വരുന്ന യുവാക്കളെ നിരാശപ്പെടുത്താത്തതുമായ ഒരു വഴി കണ്ടെത്തുക. നമ്മൾ ലോകത്തിലെ ഏറ്റവും ശക്തമായ ഓഫീസിനെക്കുറിച്ചാണ് സംസാരിക്കുന്നത്. എനിക്ക് നിഷ്കളങ്കയാകാന്‍ താൽപ്പര്യമില്ല,” ഇപ്പോള്‍ 51 വയസ്സുള്ള ലെവിൻസ്‌കി പറഞ്ഞു.

1990-കളിലെ അഴിമതിയെക്കുറിച്ചും അത് പുറത്തുവന്നപ്പോൾ മാധ്യമങ്ങളും വൈറ്റ് ഹൗസും എങ്ങനെ കൈകാര്യം ചെയ്യണമായിരുന്നുവെന്നും ചിന്തിക്കാൻ കൂപ്പർ ആവശ്യപ്പെട്ടതിനുള്ള മറുപടിയായാണ് ലെവിൻസ്കിയുടെ പരാമർശം. “ഇത് ശരിക്കും സങ്കീർണ്ണമാണ്, കാരണം നിങ്ങൾ സംസാരിക്കുന്നത് ധാരാളം ആളുകളെ ബാധിക്കുന്ന പ്രശ്നങ്ങളെയും സാഹചര്യങ്ങളെയും കുറിച്ചാണ്. ഞാന്‍ തെറ്റുകൾ വരുത്തിയിട്ടുണ്ട്” എന്ന് അവര്‍ സമ്മതിച്ചു.

എന്നാല്‍, ബിൽ ക്ലിന്റന്റെ തെറ്റുകൾ തന്റേതിനേക്കാൾ “അപലപനീയം” ആണെന്ന് ലെവിന്‍സ്കി വിശേഷിപ്പിച്ചു. ക്ലിന്റണുമായുള്ള ബന്ധം “ലൈംഗിക അതിക്രമം” അല്ലെന്നും അതിൽ “ഒരു പരിധിവരെ സമ്മതം” ഉണ്ടായിരുന്നു എന്നും ലെവിൻസ്‌കി പറഞ്ഞു. എന്നാൽ, രാജ്യത്തെ ഏറ്റവും ശക്തനായ വ്യക്തി എന്ന നിലയിൽ, തന്നെ ഒരിക്കലും ആ സ്ഥാനത്ത് നിർത്തരുത് എന്ന “ഉത്തരവാദിത്തം” ക്ലിന്റണിനുണ്ടാകണമായിരുന്നു എന്നും ലെവിന്‍സ്കി വ്യക്തമാക്കി.

Print Friendly, PDF & Email

Leave a Comment

More News