“ഹിന്ദുമതത്തിൽ എനിക്ക് ലഭിക്കുന്ന ബഹുമാനം” എന്റെ മതത്തിലില്ല: മുസ്ലീം യുവതി ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തു; റഹീമ റിദ്ധിയായി ഹിന്ദു ആചാര പ്രകാരം വിവാഹം കഴിച്ചു

ന്യൂഡല്‍ഹി: ബറേലിയിലെ ശിവക്ഷേത്രത്തിൽ ശുദ്ധീകരണത്തിന് ശേഷം റഹീമ റിദ്ധിയായി മാറുകയും ഹിന്ദു ആചാരപ്രകാരം ബറേലിയിലെ ദീപക് മൗര്യയെ വിവാഹം കഴിക്കുകയും ചെയ്തു. കുടുംബത്തിൽ നിന്നുള്ള ഭീഷണികൾ ഉണ്ടായിരുന്നിട്ടും, ഹിന്ദു മതത്തിൽ സ്ത്രീകൾക്കുള്ള ബഹുമാനം കണക്കിലെടുത്താണ് ഈ നടപടി സ്വീകരിച്ചതെന്ന് റഹീമ പറയുന്നു. ഹിന്ദു മതത്തിലെ സ്ത്രീകളെ പോലെ മുടിയിൽ സിന്ദൂരവും, കൈകളിൽ വളകളും, കഴുത്തിൽ മംഗല്യസൂത്രവും ധരിക്കാൻ ഇഷ്ടമാണെന്ന് റഹിമ പറയുന്നു.

റഹിമയും ദീപക്കും ഡൽഹിയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നു, അവിടെ വെച്ചാണ് അവർ പരസ്പരം പ്രണയത്തിലായത്. റഹീമ ഡൽഹി നിവാസിയും ദീപക് ഉത്തർപ്രദേശിലെ ബറേലി സ്വദേശിയുമാണ്. പ്രണയത്തിന് അതിരുകളില്ല എന്നതിന്റെ തെളിവാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ഇരുവരും വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവരായതിനാൽ, റഹീമയുടെ കുടുംബം വിവാഹം പാടെ നിരസിച്ചു. എന്നാല്‍, റഹീമ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. റഹിമയുടെ കുടുംബത്തില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നു. ഇരുവരുടെയും ജീവൻ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ റഹീമ ഡൽഹിയിൽ നിന്ന് ബറേലിയിലെത്തി. അവിടെ വെച്ച് ശിവക്ഷേത്രത്തിൽ പോയി ശുദ്ധി പ്രാപിക്കുകയും, ഗായത്രി മന്ത്രം ജപിക്കുകയും ചെയ്തു. റഹിമയ്ക്ക് ക്ഷേത്രത്തിൽ വെച്ച് റിദ്ധി എന്ന് പേര് നൽകി, അതിനുശേഷം ഇരുവരും വിവാഹിതരായി. ദീപക് റിദ്ധിയുടെ നെറ്റിയില്‍ സിന്ദൂരമിട്ടു, മംഗല്യസൂത്രം ധരിപ്പിച്ചു.

ബറേലിയിലെ ബഹേരി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചുരേലി ഗ്രാമത്തിലെ താമസക്കാരനാണ് ദീപക്. റഹിമ ഡൽഹി നിവാസിയാണ്. രണ്ടുപേരും രണ്ടു വർഷമായി ഡല്‍ഹിയിലെ ഒരു തയ്യൽ ഫാക്ടറിയിൽ ഒരുമിച്ച് ജോലി ചെയ്യുന്നു. ഈ സമയത്ത്, ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇരുവരും വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ടവരായിരുന്നു എന്നതാണ് ഏറ്റവും വലിയ പ്രശ്നം. ദീപക് ഒരു ഹിന്ദുവും റഹിമ ഒരു മുസ്ലീവുമാണ്, അതിനാൽ രണ്ട് കുടുംബങ്ങളും ഈ വിവാഹത്തിന് തയ്യാറായിരുന്നില്ല. പിന്നീട് ദീപക്കിന്റെ കുടുംബം വിവാഹത്തിന് സമ്മതിച്ചെങ്കിലും റഹിമയുടെ കുടുംബം സമ്മതിച്ചില്ല.

ഹിന്ദു മതത്തിലെ സ്ത്രീകളെ പോലെ മുടിയിൽ സിന്ദൂരവും, കൈകളിൽ വളകളും, കഴുത്തിൽ മംഗല്യസൂത്രവും ധരിക്കാൻ ഇഷ്ടമാണെന്ന് റഹിമ പറയുന്നു. “ഹിന്ദുക്കൾക്കിടയിൽ സ്ത്രീകൾ ബഹുമാനിക്കപ്പെടുന്നുണ്ടെന്നും റഹീമ പറഞ്ഞു. ഹിന്ദുക്കള്‍ വിവാഹത്തെ ഏഴ് ജന്മങ്ങളിലെ ബന്ധനമായി കണക്കാക്കുന്നു. എന്നാൽ, എന്റെ മതത്തിൽ മൂന്ന് തവണ ത്വലാഖ് പറയുന്നതിലൂടെ ജീവിതം ഒരു നിമിഷം കൊണ്ട് നശിപ്പിക്കപ്പെടുന്നു,” റഹീമ പറയുന്നു.

 

Print Friendly, PDF & Email

Leave a Comment

More News