നക്ഷത്ര ഫലം (03-03-2025 തിങ്കള്‍)

ചിങ്ങം: നിങ്ങള്‍ക്ക് ഇന്ന് സമ്മിശ്ര അനുഭവങ്ങളുടെ ദിവസമായിരിക്കും. മറ്റുള്ളവര്‍ക്ക് സഹായം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും. എന്നാല്‍ നിങ്ങള്‍ ഏറെ നാളായി തുടരുന്ന പരിശ്രമങ്ങള്‍ക്ക് ഫലം ലഭിക്കില്ല. വൈകുന്നേരത്തോടെ കാര്യങ്ങള്‍ മെച്ചപ്പെടും.

കന്നി: സമൂഹത്തില്‍ ഇന്ന് നിങ്ങളുടെ പ്രശസ്‌തി ഉയരും. കാര്യങ്ങള്‍ നേരിടുന്നതിലെ നിങ്ങളുടെ ധീരത എല്ലാവരെയും ആകര്‍ഷിക്കും. ആഗ്രഹം സാധിക്കാനുള്ള നിങ്ങളുടെ കഠിന പ്രയത്നം തുടരുക. വൈകുന്നേരത്തോടെ മക്കളില്‍ നിന്നുള്ള വാര്‍ത്തകള്‍ നിങ്ങളുടെ മനസിന് ഏറെ സന്തോഷം പകരും.

തുലാം: ഏറെ നാളായുള്ള നിങ്ങളുടെ ആഗ്രഹം സഫലമാകുന്ന ദിവസമാണിന്ന്. നിങ്ങളുടെ ജീവിത പങ്കാളിയെ ഇന്ന് കണ്ടെത്തും. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഇന്ന് സമയം ചെലവഴിക്കാനാകും. പഴയ ഓര്‍മകള്‍ കൂട്ടുകാരുമായി പങ്കിടും. സാമ്പത്തിക ചെലവുകള്‍ അധികരിക്കാതിരിക്കാന്‍ ശ്രദ്ധ ചെലുത്തണം.

വൃശ്ചികം: നിങ്ങളുടെ ജോലിയിലുള്ള കഴിവ് സഹപ്രവര്‍ത്തകരെ ആകര്‍ഷിക്കും. ജോലിയിലെ നേട്ടം മേലുദ്യോഗസ്ഥരുടെ ശ്രദ്ധ പിടിച്ച് പറ്റാന്‍ സഹായകമാകും. നിങ്ങള്‍ക്ക് ഇന്ന് പങ്കാളിയോടൊപ്പം അധിക നേരം ചെലവഴിക്കാന്‍ സാധിക്കും.

ധനു: സാമ്പത്തിക കാര്യങ്ങള്‍ക്ക് ഏറെ പ്രധാന്യം നല്‍കേണ്ട ദിവസമാണിന്ന്. ശ്രദ്ധ ചെലുത്തിയാല്‍ സമ്പത്ത് കുമിഞ്ഞ് കൂടുന്ന ദിവസമായിരിക്കും ഇന്ന്. വൈകുന്നേരം കുടുബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും. നിങ്ങളുടെ വിജയം നിങ്ങള്‍ക്ക് പ്രശസ്‌തി നേടിത്തരും.

മകരം: ഇന്ന് നിങ്ങള്‍ കുടുംബത്തേക്കാള്‍ പ്രധാന്യം നല്‍കുക ജോലിക്കായിരിക്കും. എന്നാല്‍ പങ്കാളിയെ നിരാശപ്പെടുത്താതെ ഇരുവരും ഒന്നിച്ച് ഒരു യാത്ര പോകാന്‍ സാധ്യതയുണ്ട്. ജോലിയില്‍ മികവ് പുലര്‍ത്തി മേലുദ്യോഗസ്ഥന്‍റെ ശ്രദ്ധ പിടിച്ച് പറ്റാന്‍ നിങ്ങള്‍ക്ക് സാധിക്കും. ശത്രുക്കളുടെ മുന്നിലൂടെ അഭിമാനത്തോടെ നടക്കും.

കുംഭം: സുഹൃത്ത് ബന്ധത്തിന്‍റെ പ്രാധാന്യം മനസിലാക്കുകയും സുഹൃത്തുക്കളുമായുള്ള ബന്ധം പുലര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യും. ജോലിയില്‍ ഇന്ന് നിങ്ങള്‍ മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കും. നിങ്ങളുടെ എതിരാളികൾ പോലും നിങ്ങളുടെ കഴിവിനെ പ്രശംസിക്കും. ഇത് നിങ്ങളുടെ വീട്ടിലെ സന്തോഷത്തിനും നിങ്ങളുടെ ഇണയെ വളരെയധികം പ്രീതിപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.

മീനം: ജോലിയിൽ ഒരുപാട് സമ്മർദങ്ങളുള്ള ഒരു ദിവസമായിരിക്കും ഇന്ന് നിങ്ങൾക്ക്. പക്ഷേ സാമർത്ഥ്യബോധവും ഊർജ്ജസ്വലതയും നല്ലരീതിയിൽ പ്രയോജനപ്പെടുത്തിയാൽ നിങ്ങള്‍ക്ക് മുന്നോട്ടുപോകാൻ കഴിയും. ഇന്ന് നിങ്ങളുടെ ജോലികള്‍ പൂര്‍ത്തീകരിക്കാനും അതിലൂടെ നിരവധി അംഗീകാരങ്ങൾ നേടാനും സാധിക്കും.

മേടം: നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കില്ല. നിങ്ങളുടെ മാനസിക പ്രയാസങ്ങള്‍ എല്ലാ കാര്യങ്ങളിലും തടസം സൃഷ്‌ടിക്കും. കാര്യങ്ങൾ നടക്കാതിരിക്കുമ്പോള്‍ നിങ്ങൾ അസ്വസ്ഥനാകും. എന്നാല്‍ നിങ്ങള്‍ ശുഭാപ്‌തി വിശ്വാസത്തോടെ മുന്നോട്ട് പോകുക. വൈകുന്നേരത്തോടെ നല്ലത് സംഭവിക്കും.

ഇടവം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. ശത്രുക്കളെ പരാജയപ്പെടുത്തി നിങ്ങള്‍ക്ക് വിജയം കൈവരിക്കാനാകും. ജോലി സ്ഥലത്ത് ജാഗ്രത പാലിക്കുക. മേലുദ്യോഗസ്ഥനില്‍ നിന്നും പ്രയാസങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. വൈകുന്നേരത്തോടെ സ്ഥിതിയെല്ലാം ശാന്തമായിരിക്കും.

മിഥുനം: ജോലിയിൽ ഇന്ന് നിങ്ങൾക്ക് സമ്മര്‍ദം നേരിട്ടേക്കാം. എന്നാല്‍ ബിസിനിസ്, വീട്, വിനോദം എന്നിവയ്‌ക്ക് വേണ്ടവിധം സമയം കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന് ഇന്ന് ഫലം ലഭിച്ചേക്കാം.

കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമായിരിക്കും. കുടുംബത്തിന് വേണ്ടി സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്കാകും. ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

Print Friendly, PDF & Email

Leave a Comment

More News