- 19 വയസ്സ് മുതല്‍ 61 വയസ്സ് വരെയുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ഈ രീതിയിലുള്ള ഷോ ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടായിരിക്കും സംഘടിപ്പിച്ചത്.
- അര്‍ബുദ രോഗത്തെ അതിജീവിച്ച ഡോ. ആതിര ആര്‍ നാഥ്, 61 വയസുകാരിയായ സുമ രവി എന്നീ മത്സരാര്‍ത്ഥികള്‍ എല്ലാവര്‍ക്കും പ്രചോദനമായി.
കൊച്ചി: സ്ത്രീകളുടെ സൗന്ദര്യവും കഴിവും മാറ്റുരച്ച ഗ്ലിറ്റ്സ് & ഗ്ലാമര്‍ മിസ്സ് & മിസ്സിസ് കേരളം : ദി ക്രൗണ്‍ ഓഫ് ഗ്ലോറി (GNG Miss & Mrs. Keralam- The Crown of Glory) രണ്ടാം സീസണ്‍ സില്‍വര്‍ വിഭാഗത്തില്‍ ഡോ. ആര്യ കുറുപ്പ് വിജയിയായി തിരഞ്ഞെടുക്കപ്പെട്ടു. ഡോ. അലിഡ വിന്‍സെന്റ് ഒന്നാം റണ്ണറപ്പും, ആദിത്യ കെ.വി. രണ്ടാം റണ്ണറപ്പ് സ്ഥാനവും നേടി. ഗോള്‍ഡ് വിഭാഗത്തില്‍ ഡോ. സുമി ജോസ് കിരീടം ചൂടിയപ്പോള്‍ ധന്യാ മാത്യൂ ഒന്നാം റണ്ണറപ്പായും നോയ് ലിസ് ടാനിയ രണ്ടാം റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. മിസ് കേരളം സില്‍വര്‍ വിഭാഗത്തില്‍ പൂജ ആര്‍ എ വിജയിയായി.
ഗ്ലിറ്റ്സ് ആന്റ് ഗ്ലാമര്‍ സ്ഥാപകയും മിസ്സിസ് ഇന്ത്യ എമ്പ്രസ്സ് ഓഫ് നേഷന് 2023 വിജയിയുമായ ദീപ പ്രസന്നയുടെ നേതൃത്വത്തിലുള്ള ഈ സൗന്ദര്യ മത്സരത്തില്‍, ‘Mrs.’ വിഭാഗത്തിനൊപ്പം ഇത്തവണ ‘Miss’ വിഭാഗവും ആദ്യമായി അവതരിപ്പിച്ചു. നാലു ദിവസം നീണ്ട മത്സരത്തിന്റെ ഫിനാലെ കൊച്ചി റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് നടന്നത്.
ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, ഐടി പ്രൊഫഷണലുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 30 മത്സരാര്‍ത്ഥികള്‍ പ്രായഭേദമന്യേ സില്‍വര്‍, ഗോള്‍ഡ്, മിസ് എന്നീ മൂന്ന് വിഭാഗങ്ങളിലെ കിരീടത്തിനായാണ് മത്സരിച്ചത്. 19 വയസ്സ് മുതല്‍ 61 വയസ്സ് വരെയുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ഈ രീതിയിലുള്ള ഷോ ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടായിരിക്കും സംഘടിപ്പിച്ചത്. കൂടാതെ, അര്‍ബുദ രോഗത്തെ അതിജീവിച്ച ഡോ. ആതിര ആര്‍ നാഥ്, 61 വയസുകാരിയായ സുമ രവി എന്നീ മത്സരാര്‍ത്ഥികള്‍ എല്ലാവര്‍ക്കും പ്രചോദനമായി.
മത്സരാര്‍ത്ഥികള്‍ക്ക് മികച്ച ഗ്രൂമിംഗ്, മെന്റോര്‍ഷിപ്പ് എന്നിവ ലഭ്യമാക്കാന്‍ മൂന്നു ദിവസങ്ങളിലായി ഫാഷന്‍ മേഖലയിലെ വിദഗ്ദ്ധര്‍ പരിശീലനം നല്‍കിയിരുന്നു. യാര, സിട്ര ഡിസൈനേഴ്‌സായിരുന്നു പരിപാടിയുടെ ഔദ്യോഗിക കോസ്റ്റ്യൂം ഡിസൈനേഴ്‌സ്. ഗ്രൂമിംഗ് വിദഗ്ദ്ധരായി ദീവ പേജന്റ സ്ഥാപകരായ അഞ്ജനയു കാള്‍ മാസ്‌കറീനാസും, കൊറിയോഗ്രാഫറായി ജൂഡ് ഫിലിക്‌സും, ഗ്ലാം കോച്ച് & ക്യൂറേറ്ററായി സിസിലിയ സന്യാലും മത്സാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.
ഇത് കൂടാതെ ഈ വര്‍ഷത്തെ മത്സരത്തിന് ഡെന്റല്‍ പാര്‍ട്ണറായി ഡോക്ടര്‍ സ്മൈല്‍ സ്ഥാപക ഡോ. രേഷ്മ, ഗിഫ്റ്റിംഗ് പാര്‍ട്ണറായി അലൈ ഇന്റര്‍നാഷണലും പങ്കെടുത്തു.
ഗ്രാന്റ് ഫിനാലെയില്‍ ജഡ്ജിംഗ് പാനലില്‍ കാള്‍ മാസ്‌കറീനാസ്, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറല്‍ മാനേജരും മിസ്സിസ് മില്ലേനിയം യൂണിവേഴ്സ് ഇന്ത്യ 2025 വിജയിയായ മാര്‍ഗരറ്റ് എ. പി, ഗ്ലിറ്റ്സ് ആന്‍ഡ് ഗ്ലാമര്‍ മിസ്സിസ് കേരളം 2024 ഗോള്‍ഡ് വിഭാഗം വിജയിയായ പ്രിയങ്ക കണ്ണന്‍, സില്‍വര്‍ വിഭാഗം ഫസ്റ്റ് റണ്ണറപ്പായ അമിത എലിയാസ്, സെക്കന്റ് റണ്ണറപ്പായ ഡോ. ശില്‍പ്പ എന്നിവരും ഉള്‍പ്പെടുന്നു.
“വിജയികള്‍ക്ക് മിസിസ്സ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ-അന്താരാഷ്ട്ര സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഇതോടെ GNG Miss & Mrs. Keralam അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ഉയരങ്ങളിലെത്തും. GNG Miss & Mrs. Keralam ഒരു സൗന്ദര്യ മത്സരത്തിന് അതീതമായി, സ്ത്രീകളുടെ ആത്മവിശ്വാസവും കഴിവും ഉന്നത നിലവാരത്തിലേക്ക് കൊണ്ടുപോകുന്ന ഒരു വേദിയാണ്. മികച്ച പരിശീലനവും മികച്ച അവസരങ്ങളും നല്‍കി ഈ ഷോ മുന്നോട്ട് കൊണ്ടുപോകാനാണ് ഞങ്ങളുടെ പദ്ധതി,” ഗ്ലിറ്റ്സ് ആന്‍ഡ് ഗ്ലാമര്‍ സ്ഥാപക ദീപ പ്രസന്ന പറഞ്ഞു.
ഫോട്ടോ: ഇരിക്കുന്നത് (ഇടത് നിന്ന്):
ആദിത്യ കെ.വി (GNG മിസ്സിസ് കേരളം രണ്ടാം റണ്ണറപ്പ് – സിൽവർ വിഭാഗം), ഡോ. അലിഡ വിൻസെന്റ് (GNG മിസ്സിസ് കേരളം ഒന്നാം റണ്ണറപ്പ് – സിൽവർ വിഭാഗം), ഡോ. സുമി ജോസ് (GNG മിസ്സിസ് കേരളം വിജയി – ഗോൾഡ് വിഭാഗം), ധന്യാ മാത്യു (GNG മിസ്സിസ് കേരളം ഒന്നാം റണ്ണറപ്പ് – ഗോൾഡ് വിഭാഗം)
നില്‍ക്കുന്നവർ (ഇടത് നിന്ന്):
ഡോ. ആര്യ കുറുപ്പ് (GNG മിസ്സിസ് കേരളം വിജയി – സിൽവർ വിഭാഗം), കാർത്തിക (GNG മിസ് കേരളം ഒന്നാം റണ്ണറപ്പ്), ദീപ പ്രസന്ന (GNG മിസ് & മിസ്സിസ് കേരളം – ദി ക്രൗൺ ഓഫ് ഗ്ലോറിയുടെ സ്ഥാപകയും എം.ഡി.യുമാണ്), പൂജ ആർ.എ (GNG മിസ് കേരളം വിജയി), നോയ് ലിസ് ടാനിയ (GNG മിസ്സിസ് കേരളം രണ്ടാം റണ്ണറപ്പ് – ഗോൾഡ് വിഭാഗം)