ഫിന്നി മാത്യൂ സ്പീക്കര്‍, ആരോഗ്യമന്ത്രി എന്നിവരുമായി കൂടികാഴ്ച നടത്തി

തിരുവനന്തപുരം: ഓസ്ട്രേലിയയിലെ വിക്ടോറിയ സ്റ്റേറ്റ് അസംബ്ലി പ്രതിനിധി ഫിന്നി മാത്യൂ കേരള നിയമസഭാ സ്പീക്കര്‍ എഎൻ ഷംസീർ, ആരോഗ്യമന്ത്രി വീണാ ജോർജ്ജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

ഓസ്ട്രേലിയ സന്ദർശനത്തിൽ വിക്ടോറിയ ലെജിസ്ലേറ്റീവ് കൗൺസിലിലെ സൗത്ത് ഈസ്റ്റേൺ മെട്രോപൊളിറ്റൻ റീജിയനിലെ ലേബർ അംഗവും, ഒഎഎം എംപിയുമായ ലീ ടാർലാമിസ്മായി കേരള നിയമസഭ സ്പീക്കര്‍ എഎൻ ഷംസീർ നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു.

ആരോഗ്യമന്ത്രി വീണാ ജോർജ്ജുമായി ഫിന്നി മാത്യൂ കൂടികാഴ്ച നടത്തുന്നു

ടൂറിസ്റ്റുകൾക്ക് കേരളം ഒരു അദ്ഭുതകരമായ അനുഭവം നൽകും. കേരളത്തിലെ മത്സ്യബന്ധനം,തുറമുഖം മേഖലകൾ കൈവരിച്ച വളർച്ചയെ പ്രത്യേകം എടുത്തുപറഞ്ഞു. കേരളവുമായി ഈ മേഖലകളിൽ സഹകരിക്കാൻ താൽപര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.അടുത്ത തവണ കേരളം സന്ദർശിക്കുമ്പോൾ മുഖ്യമന്ത്രിയേയും, ഫിഷറീസ് ,തുറമുഖം വകുപ്പ് മന്ത്രിമാരെയും , ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും കാണാൻ ആഗ്രഹിക്കുന്നതായി ലീ ടാർലാമിസ്മ വൃക്തമാക്കിയിരുന്നു.

ഒഎഎം എംപി ലീ ടാർലാമിസ്മായി കേരള നിയമസഭ സ്പീക്കര്‍ എഎൻ ഷംസീർ കൂടികാഴ്ച നടത്തുന്നു

ഇതിന്റെ തുടർപ്രവർ ത്തനങ്ങളുടെ മൂന്നോടിയായി ഫിന്നി മാത്യൂ നടത്തിയ ചർച്ചകൾ തികച്ചും സൗഹാര്‍ദ്ദപരമായിരുന്നു. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളർച്ചയെയും അദ്ദേഹം പ്രശംസിച്ചു. ഉന്നത വിദ്യാഭ്യാസം നേടിയ മലയാളികൾ എല്ലായിടത്തും സ്വാധീനവും ആദരവും നേടുന്നുണ്ടെന്നും ഓസ്ട്രേലിയയിൽ ധാരാളം തൊഴിൽ അവസരങ്ങൾ ഉണ്ടെന്നും, ഉചിതമായ വിദ്യാഭ്യാസം നേടിയവർക്ക് അവിടെ ജോലി നൽകാൻ കഴിയുന്ന സാഹചര്യം ഉണ്ടെന്നും ഫിന്നി മാത്യൂ വൃക്തമാക്കി.

പത്തനംതിട്ട ജില്ലയിലെ കുമ്പനാട് സ്വദേശിയായ ഫിന്നി മാത്യൂ വിക്ടോറിയയിൽ എത്തിയിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞെങ്കിലും ജന്മനാടിനോടുള്ള കടുത്ത ഇഷ്ടം നിമിത്തം ഇന്ത്യൻ പാസ്പോര്‍ട്ട് തന്നെയാണ് ഉപയോഗിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News