ചിങ്ങം: ചിങ്ങം രാശിക്കാരെ ഇന്ന് കാത്തിരിക്കുന്നത് ഐശ്വര്യപൂർണ്ണവും സൗഭാഗ്യപൂർണ്ണവുമായ ഒരു ദിവസം ആയിരിക്കും. ഇന്ന് നിങ്ങൾക്ക് ചുറ്റും സമാധാനപരമായ ഒരന്തരീക്ഷം ആയിരിക്കും. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത.
കന്നി: ഇന്ന് നിങ്ങൾ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. മതപരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യത. ഇന്ന് നിങ്ങൾക്ക് ചുറ്റും സമാധാനപരമായ ഒരന്തരീക്ഷം ആയിരിക്കും. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ചിന്തകൾ ഒഴിവാക്കുക. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.
തുലാം: തുലാം രാശിക്കാർ ബാഹ്യസൗന്ദര്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിനു വേണ്ട കാര്യങ്ങളിന്മേൽ നിങ്ങളിന്ന് കൂടുതൽ ഊന്നൽ നൽകും. സൗന്ദര്യസംവർധക വസ്‌തുക്കളും, വസ്‌ത്രങ്ങളും വങ്ങാന്‍ നിങ്ങളിന്ന് തയ്യാറാകും.
വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. പ്രിയപ്പെട്ടവരുമായോ, കുടുംബാംഗങ്ങളുമായോ പ്രശ്‌നമുണ്ടാകാൻ സാധ്യത. വസ്‌തു സംബന്ധമായ പ്രശ്‌നങ്ങളിലോ അല്ലെങ്കില്‍ നിയമപ്രശ്‌നങ്ങളിലോ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക.
ധനു: ഇന്ന് നിങ്ങളുടെ മനസ് പ്രക്ഷുബ്‌ധമായിരിക്കും. ഒരു കാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ ഇന്ന് കഴിയില്ല. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. വിദ്യാർഥികൾക്ക് ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും.
മകരം: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കും. നിങ്ങൾ ഒരു തീർഥയാത്രയ്‌ക്ക് പോകാൻ സാധ്യതയുണ്ട്. വിദേശത്ത് നിന്ന് സന്തോഷം നൽകുന്ന വാർത്ത നിങ്ങളെ തേടി വരും. സാമ്പത്തിക നേട്ടത്തിന് സാധ്യത. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത.
കുംഭം: മതപരവും ആത്മീയവുമായ കാര്യങ്ങളിലാണ് ഇന്ന് നിങ്ങള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ആത്മീയ കാര്യങ്ങൾക്കായി ധാരാളം പണം ചെലവഴിക്കാൻ സാധ്യത. കുടുംബത്തോടൊപ്പം കൂടുതൽ സമയം പങ്കിടും.
മീനം: ഇന്ന് നിങ്ങള്‍ക്കനുകൂലമായ ഒരു ദിവസമാണ്. ബിസിനസിൽ നേട്ടമുണ്ടാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോകാൻ സാധ്യത. പുതിയ സംരംഭങ്ങൾ തുടങ്ങാന്‍ ഇന്ന് വളരെ നല്ല ദിവസമാണ്. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.
മേടം: ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. നിങ്ങൾ ജോലിയില്‍ തികഞ്ഞ ഉത്സാഹം കാണിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷപൂർവം സമയം ചെലവഴിക്കും. പൊതുസത്‌ക്കാരങ്ങളിലും കൂടിച്ചേരലുകളിലും പങ്കുകൊള്ളാൻ സാധ്യത. ചില ശുഭവാർത്തകള്‍ ഇന്ന് നിങ്ങളെ തേടിയെത്തും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.
ഇടവം: നിങ്ങളുടെ ആരോഗ്യനില ഇന്ന് മെച്ചപ്പെട്ട രീതിയിലായിരിക്കില്ല. ശാരീരികമായ അനാരോഗ്യവും ഉത്‌കണ്‌ഠയും നിങ്ങള്‍ക്കിന്ന് പ്രശ്‍നമാകും. ശാരീരികമായ അസ്വസ്ഥതയും ക്ഷീണവും അനുഭവപ്പെടാൻ സാധ്യത. നിങ്ങളുടെ ശാരീരിക പ്രശ്‌നങ്ങൾ തൊഴിലിനെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്
മിഥുനം: ഇന്ന് പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കുന്നത് ഒഴിവാക്കുക. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടാം. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കണം. ജോലിസ്ഥലത്തെ പ്രശ്‌നങ്ങൾ നിങ്ങളെ ബാധിച്ചേക്കാം. ധ്യാനം ശീലിക്കുന്നത് നിങ്ങൾക്ക് ആശ്വാസം ലഭിക്കും
കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. കുടുംബാന്തരീക്ഷം സമാധാനപരവും ഉല്ലാസപ്രദവുമായിരിക്കും. നിങ്ങളുടെ ശരീര ക്ഷമത, സാമൂഹ്യ അന്തസ്, പ്രശസ്‌തി എന്നിവയില്‍ മുന്നേറ്റമുണ്ടാകും. ജോലിയിൽ മേലധികാരികളിൽ നിന്നും പ്രോത്സാഹനവും പ്രചോദനവും ലഭിക്കും.