കൊല്ലം പ്രവാസി അസോസിയേഷൻ റമദാൻ റിലീഫ് കിറ്റ് വിതരണം നടത്തി

ബഹ്‌റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ , ചാരിറ്റി വിംഗിന്റെ നേതൃത്വത്തിൽ പുണ്യ റമദാൻ മാസത്തിൽ ഡ്രൈ ഫുഡ്‌ കിറ്റ് വിതരണം സംഘടിപ്പിച്ചു.

ഏരിയ കമ്മിറ്റികൾ കണ്ടെത്തിയ, സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന 25 ഓളം അംഗങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്. കെ.പി.എ ആസ്ഥാനത്തു നടന്ന ചടങ്ങ് കെ.പി.എ പ്രസിഡന്റ്‌ അനോജ് മാസ്റ്റർ ഉൽഘാടനം ചെയ്തു. സെക്രട്ടറി അനിൽകുമാർ സ്വാഗതം പറഞ്ഞ യോഗത്തിനു ട്രഷറർ മനോജ്‌ ജമാൽ നന്ദി പറഞ്ഞു. വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ്‌ കുഞ്ഞ്, ചാരിറ്റി വിംഗ് കൺവീനർ സജീവ് ആയൂർ, നവാസ് കുണ്ടറ, നിഹാസ് പള്ളിക്കൽ എന്നിവർ ഏരിയ കമ്മിറ്റികൾക്ക് കിറ്റുകൾ കൈമാറി.

സെൻട്രൽ കമ്മീറ്റി അംഗങ്ങൾ ആയ പ്രമോദ് വി എം, ബിനു കുണ്ടറ, ജഗത് കൃഷ്ണകുമാർ, നിസാർ കൊല്ലം, കിഷോർ കുമാർ, രാജ് കൃഷ്ണൻ, അനൂപ് തങ്കച്ചൻ, ലിനീഷ് പി ആചാരി, വിനു ക്രിസ്റ്റി, ഡിസ്ട്രിക്റ്റ് കമ്മിറ്റി അംഗങ്ങൾ ആയ സുരേഷ് ഉണ്ണിത്താൻ, സാജൻ നായർ, ജ്യോതി പ്രമോദ്, മുനീർ, ഷെഫീഖ്, ജേക്കബ് ജോൺ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News