സ്ത്രീകള്‍ മാറ്റത്തിന്റെ സ്രോതസുകൾ ആകണം: ഫാദർ മർക്കോസ് പള്ളിക്കുന്നേൽ

നിരണം: സ്ത്രീകള്‍ മാറ്റത്തിന്റെ സ്രോതസുകൾ ആകണ മെന്നും ദൈവരാജ്യത്തിന്റെ വ്യാപ്തിക്ക് നിർണ്ണായക പങ്ക് വഹിക്കുന്നവരാകണമെന്നും ഫാദർ മർക്കോസ് പള്ളിക്കുന്നേൽ പ്രസ്താവിച്ചു.

സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ വുമൺസ് ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ നടന്ന ലോക വനിത ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇടവക വികാരിമാരായ ഫാദർ മർക്കോസ് പള്ളിക്കുന്നേൽ.

ചടങ്ങിൽ വുമൺസ് ഫെലോഷിപ്പ് പ്രസിഡന്റ് ലൗലി മർക്കോസ് കൊച്ചമ്മ അധ്യക്ഷത വഹിച്ചു.പ്രവാസി കോർഡിനേറ്ററും സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽ- ഖുർമ ഹോസ്പിറ്റൽ നേഴ്സിംങ്ങ് ഡയറക്ടറുമായ ജിജിമോൾ ജോൺസൺ മുഖ്യ സന്ദേശം നല്കി. സ്ത്രീകളുടെ അവകാശങ്ങളെ പറ്റി ബോധ്യമുള്ളവരാകണമെന്നും സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുക്കാൻ സ്ത്രീകള്‍ മുന്നോട്ടു വരണമെന്നും ജിജിമോൾ ജോൺസൺ പ്രസ്താവിച്ചു. അന്നമ്മ ജോൺ, സെക്രട്ടറി ഷിനു റെന്നി,ട്രഷറാർ അനു അജീഷ്,കൺവീനർ ഷീജ രാജൻ,ജോ. കൺവീനർ സൗമ്യ സുനിൽ ,ഡീക്കന്‍ ഷാൽബിൻ മർക്കോസ്, സിൽനാ മർക്കോസ്, രാജമ്മ ടീച്ചർ, ജോൺ ചിറയിൽ, ഇടവക സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള, ട്രസ്റ്റി റെന്നി തോമസ് തേവേരിൽ എന്നിവർ പ്രസംഗിച്ചു. ഇടവകയിലെ മുതിർന്ന അമ്മമാരെ ചടങ്ങിൽ ആദരിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News