
അബുദാബി: പ്രവാസി ഇന്ത്യക്കാർക്ക് പ്രതീക്ഷ പകർന്ന്, യു എ ഇ യിലെ ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീറും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും അബുദാബിയിലെ എംബസി ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യയും യു എ ഇയും തമ്മിലുള്ള വിദ്യാഭ്യാസ, സാംസ്കാരിക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ഇന്ത്യൻ സമൂഹത്തിന്റെ അഭിവൃദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയായി. പ്രവാസികളുടെ ക്ഷേമവും നടപടിക്രമങ്ങളും സംബന്ധമായ വിഷയങ്ങളും സംസാരിച്ചു. പ്രവാസി ക്ഷേമ കാര്യങ്ങളിൽ വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാരുമായും ഭരണാധികാരികളുമായും ഗ്രാൻഡ് മുഫ്തി നേരത്തെ തന്നെ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.