ചിങ്ങം: നിങ്ങൾക്ക് എല്ലാ വശത്തുനിന്നും അഭിനന്ദനങ്ങൾ ലഭിക്കുന്നതായിരിക്കും. നിങ്ങൾക്ക് സാധ്യമായിത്തീർന്ന കാര്യങ്ങളിൽ ഒരുപക്ഷേ പൂർണമായും നിങ്ങൾ സന്തുഷ്‌ടനല്ലായിരിക്കാം. നിങ്ങളെ അലട്ടുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം നിങ്ങൾ കണ്ടെത്തുന്നതായിരിക്കും. വ്യക്തിപരമായ നഷ്‌ടങ്ങളിൽ നിങ്ങൾ വികാരാധീനനായേക്കാം.
കന്നി: നിങ്ങളുടെ ഭൂരിഭാഗം ശ്രദ്ധയും നിങ്ങളുടെ വ്യക്തിജീവിതം അപഹരിക്കുന്നതായിരിക്കും. നിങ്ങളുടെ ചിന്തകൾ അവയെ ചുറ്റിപ്പറ്റിത്തന്നെയായിരിക്കും. ബിസിനസുകാർ കുറച്ച് ജാഗ്രത പുലർത്തുക. വൈകുന്നേരം ആയാസരഹിതമായ കുറച്ച് സമയം നിങ്ങൾക്ക് ലഭിച്ചേക്കാം. ആരാധനാസ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യത.
തുലാം: നിങ്ങളിന്ന് പലതരത്തിലുള്ള മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നതായിരിക്കും. നിങ്ങളുടെ മനസിലെ കലുഷിതാവസ്ഥ വൈകുന്നേരം വരെ നിലനിൽക്കാം. എന്നാൽ വൈകുന്നേരത്തിൻ്റെ അവസാനത്തിൽ സന്തോഷം നൽകുന്ന കാര്യങ്ങൾ നടക്കുന്നതായിരിക്കും. എന്നാൽ ഏറ്റവും നല്ലത് പ്രതീക്ഷിക്കുമ്പോൾ തന്നെ ഏറ്റവും മോശമായത് സംഭവിച്ചേക്കാമെന്ന് കരുതിയിരിക്കുകയും വേണം.
വൃശ്ചികം: നിങ്ങളുടെ പെരുമാറ്റം കാരണം ചുറ്റുമുള്ളവരിൽ നിന്ന് നിങ്ങൾക്ക് മതിപ്പ് ലഭിക്കുന്നതായിരിക്കും. നിങ്ങളുടെ വികാരങ്ങൾ എന്നത്തേതിലും കൂടുതൽ പ്രകടമാകുന്നതായിരിക്കും. തൊഴിലിടത്തിൽ നിങ്ങൾ ഏറ്റവും ഉത്സാഹത്തോടെ പ്രവർത്തിക്കുന്നതായിരിക്കും. ഒരുപക്ഷേ പുതിയ പദ്ധതികൾ നിങ്ങൾ തുടങ്ങിയേക്കാവുന്നതുമാണ്. നിങ്ങളുടെ സമയം വരുന്നതിനായി കരുതിയിരിക്കുക.
ധനു: നിങ്ങൾ കൂടുതൽ ജാഗരൂഗരായിരിക്കുക. നിങ്ങളുടെ വികാരങ്ങൾ നിങ്ങളുടെ മനസിനെ ഭരിച്ചേക്കാം. അത് നിങ്ങളുടെ തീരുമാനമെടുക്കാനുള്ള കഴിവിനെ ബാധിച്ചേക്കാം. അതിനാൽ ഇന്ന് പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ കയ്പേറിയ മാനസികാവസ്ഥയും നാവും പ്രശ്‌നങ്ങൾ ക്ഷണിച്ചു വരുത്തിയേക്കാം. അതിനാൽ ശ്രദ്ധിക്കുക. സംയമനം പാലിക്കുക. നിഷേധാത്മകമായി പ്രതികരിക്കാതിരിക്കാൻ നിഷേധാത്മക വികാരങ്ങളിൽ നിന്ന് നിങ്ങൾ അകന്നു നിൽക്കുക.
മകരം: മനോവികാരങ്ങളിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾ മനോവികാരങ്ങൾക്കനുസരിച്ച് മുൻപോട്ട് പോയാൽ അത് അധഃപതനത്തിന് വഴിയൊരുക്കും. മറ്റൊരുതരത്തിൽ പറഞ്ഞാൽ, നിങ്ങളുടെ വികാരങ്ങൾ നിങ്ങളുടെ വിജയപാതയിൽ തടസമായി മാറും. അവസരവാദികൾക്ക് നിങ്ങളെ അത്ര വേഗം കീഴ്‌പ്പെടുത്താൻ കഴിയില്ലെന്ന് മനസിലാക്കിക്കൊടുത്ത് നിർവികാരനായി നിലകൊള്ളുക എന്നതാണ് പരിഹാരം.
കുംഭം: നിങ്ങളുടെ തൊഴിലിൽ നിന്ന് നിങ്ങൾക്ക് സന്തോഷം കണ്ടെത്താൻ സാധിക്കുന്നതായിരിക്കും. തന്നെയുമല്ല, വ്യക്തിജീവിതവും, തൊഴിലും വിജയകരമായി ഒന്നിച്ച് കൊണ്ട് പോകാനും സാധിക്കും. സാമ്പത്തികമായി പറയത്തക്ക പ്രശ്‌നങ്ങളൊന്നും തന്നെ നിങ്ങൾക്ക് കാണുന്നില്ല. എന്നാൽ ചില നിസാരമായ കാര്യങ്ങളിൽ ഒരുപക്ഷേ മനസ് വിഷമിച്ചേക്കാം.
മീനം: നിങ്ങൾ നിരവധി പുതിയ വശങ്ങൾ കണ്ടെത്തുകയും നിങ്ങളുടെ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യും. എഴുത്ത്, സാഹിത്യം തുടങ്ങിയ സർഗാത്മക പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുക. വളരെയധികം സ്നേഹം പ്രകടിപ്പിക്കുന്ന ദമ്പതികൾക്ക് പ്രണയിക്കാനും സ്നേഹം പങ്കിടാനും പറ്റിയ സമയമാണിത്. നിങ്ങളുടെ കോപം നിയന്ത്രിക്കുക ഇല്ലെങ്കിൽ നിങ്ങൾക്ക് ഒരു മോശം ദിവസമായിരിക്കും.
മേടം: ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമായിരിക്കില്ല. അതിനാൽ ശാന്തതയോടും ജാഗ്രതയോടും കൂടെ അതിനെ കടന്നുപോകാൻ അനുവദിക്കുക. അമ്മയുടെ ആരോഗ്യവും മറ്റ് നിർണായക കാര്യങ്ങളും നിങ്ങളെ ഇന്ന് ആകുലരാക്കിയേക്കാം. ജലാശയങ്ങൾ ഇന്ന് അപകടകരമായേക്കാം. അതിനാൽ സൂക്ഷിക്കുക. നിങ്ങളുടെ അന്തസിന് മങ്ങലേൽപ്പിക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.
ഇടവം: ഉന്മേഷവാനായിരിക്കുക. സാഹിത്യത്തോടുള്ള നിങ്ങളുടെ ചായ്‌വ് ഇന്ന് വർധിക്കും. അമ്മയുമായുള്ള സംഭാഷണം അമ്മയോട് അടുക്കാൻ നിങ്ങളെ സഹായിക്കും. പാചകസംബന്ധമായി ആനന്ദം ലഭിക്കാനും ഒരു യാത്രയ്‌ക്ക് പോകാനുള്ള സാധ്യതയും കാണുന്നു. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും സാമ്പത്തികവും, കുടുംബപരവുമായ കാര്യങ്ങൾ പരിശോധിക്കാനും സമയമായിരിക്കുന്നു.
മിഥുനം: ആളുകൾ നിങ്ങളിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നതായിരിക്കും. എന്നാൽ ആ പ്രതീക്ഷകൾക്കനുസരിച്ച് പ്രവർത്തിക്കുന്നത് നിങ്ങളെ സമ്മർദത്തിലാക്കിയേക്കാം. എന്നിരുന്നാലും ഓരോ ആവശ്യങ്ങളും സാധിക്കത്തക്ക വിധത്തിൽ ചിന്തിച്ച് ഒരു വഴി കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കും. ആളുകൾ നിങ്ങളുടെ നവീന ആശയങ്ങളിലും ബുദ്ധിശക്തിയിലും നിങ്ങളെ പ്രശംസിക്കും.
കര്‍ക്കടകം: നിങ്ങൾ നിങ്ങളെത്തന്നെ നിരീക്ഷിക്കുന്നത് നല്ലതാണ്. ശാന്തതയോടും, ക്ഷമയോടുമിരിക്കുക. സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങളോട് പൊരുത്തപ്പെട്ടാൽ, ഇന്നത്തെ ജോലി നിങ്ങൾക്ക് കുറച്ച് കൂടി എളുപ്പമാകും.