ജില്ലാതല ആർപിമാർക്കായി വിജ്ഞാനകേരള പരിശീലനം സംഘടിപ്പിച്ചു

കൊല്ലം: വിജ്ഞാന കേരളം പദ്ധതിയുടെ ജനകീയ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ജില്ലാതല റിസോഴ്‌സ് പേഴ്‌സൺമാരുടെ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. വിജ്ഞാന കേരളം പദ്ധതി ഉപദേഷ്ടാവും മുൻ ധനകാര്യ മന്ത്രിയുമായ ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി.

കേരള നോളജ് ഇക്കണോമി മിഷൻ, കെ-ഡിസ്ക്, കുടുംബശ്രീ, കില, തദ്ദേശ സ്വയംഭരണ വകുപ്പ്, വിവിധ നൈപുണ്യ ഏജൻസികൾ, വിവിധ വകുപ്പുകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജില്ലയിൽ വിജ്ഞാന കേരളം പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വിജ്ഞാന മേഖലയിൽ മികച്ച തൊഴിലവസരങ്ങളും വളർച്ചയും നൽകുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പദ്ധതി പൊതുജന പങ്കാളിത്തത്തോടെയും സന്നദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും വിജയകരമായി നടപ്പിലാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഓരോ പഞ്ചായത്തിൽ നിന്നും ഒരു റിസോഴ്‌സ് പേഴ്‌സൺ, മുനിസിപ്പാലിറ്റി തലത്തിൽ രണ്ട്, കോർപ്പറേഷൻ തലത്തിൽ അഞ്ച് പേർ എന്നിവർ ഡിആർപി പരിശീലനത്തിൽ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജയദേവി മോഹൻ അദ്ധ്യക്ഷത വഹിച്ചു. പട്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതിയംഗങ്ങൾ, ജനകീയസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ അനിൽകുമാർ, കില ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, കില ആർ.ജി.എസ്.എ കോ-ഓർഡിനേറ്റർമാർ, വിഷയ വിദഗ്ധർ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ കെകെഇഎം ജില്ലാ പ്രോഗ്രാം മാനേജർ സനൽ കുമാർ കെ ബി, കെ-ഡിസ്‌ക് പ്രോഗ്രാം മാനേജർമാരായ ദീപ്തി സി ജെ, മനു പ്രോഗ്രാം എക്‌സിക്യൂട്ടീവ് എന്നിവർ ക്ലാസുകൾ നയിച്ചു.

പി ആര്‍ ഡി, കേരള സര്‍ക്കാര്‍

Print Friendly, PDF & Email

Leave a Comment

More News