ഇന്‍റർനാഷണൽ പ്രയർലെെൻ സമ്മേളനത്തില്‍ ഹൃദയ സ്പർശിയായ അനുഭവങ്ങൾ പങ്കു വെച്ച് ഡോ. ബാബു കെ. വർഗീസ്

ഹൂസ്റ്റൺ :ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ മാർച്ച് 11 ചൊവാഴ്ച സംഘടിപ്പിച്ച  565-ാമത്  സമ്മേളനത്തില്‍ ബൈബിൾ അധ്യാപകൻ, പത്രപ്രവർത്തകൻ, എഴുത്തുകാരൻ, ചരിത്രകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്ന  ഡോ. ബാബു കെ. വർഗീസ്, ബോംബെ  മുഖ്യ സന്ദേശം നല്‍കി. ഇന്ത്യയിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളെ കുറിച്ച് നേരിട്ടുള്ള തന്റെ ഹൃദയ  സ്പർശിയായ  അനുഭവങ്ങൾ അദ്ദേഹം സമ്മേളനത്തില്‍ പങ്കുവെച്ചു.

ജോസഫ് പി. രാജു, പ്രസിഡന്റ് ഗോസ്പൽ മിഷൻ ഓഫ് ഇന്ത്യ, ഡിട്രോയിറ്റ്, മിഷിഗൺ  പ്രാരംഭ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു .വടക്കേ ഇന്ത്യയിലെ ക്രിസ്ത്യാനികൾ നേരിടുന്ന പീഡനങ്ങൾ, ശത്രുത, വെല്ലുവിളികൾ എന്നിവയെക്കുറിച്ചുള്ള നേരിട്ടുള്ളതും കൃത്യവുമായ വിവരങ്ങൾ ഡോ. ബാബു വർഗീസ്  സമ്മേളനത്തിൽ പങ്കിടുമെന്നും നിങ്ങളുടെ പ്രാർത്ഥനാപൂർവ്വമായ പങ്കാളിത്തം ഇന്ത്യയിലും ലോകമെമ്പാടും വിശ്വാസത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നവരുമായി നിലകൊള്ളുന്നതിൽ നമ്മുടെ ഐക്യം, ഐക്യദാർഢ്യം, പ്രതിബദ്ധത എന്നിവ പ്രകടമാക്കുന്നതിനുള്ള അവസരമാണിതെന്നും  സ്വാഗതമാശംസിച്ചുകൊണ്ടു ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ ആമുഖമായി പറഞ്ഞു.തുടർന്ന് മുഖ്യതിഥി ഡോ. ബാബു വർഗീസിനെ പരിചയപ്പെടുത്തുകയും മുഖ്യ സന്ദേശം നല്‍കുന്നതിനു ക്ഷണിക്കുകയും ചെയ്തു.

ഫിലിപ്പ് മാത്യു (ഷാജി),ഡാളസ്, മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി.ഐ പി എൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർത്ഥനാ യോഗങ്ങളിൽ നാനൂറിലധികം  പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോര്‍ഡിനേറ്റര്‍ ടി.എ. മാത്യു പറഞ്ഞു.തുടർന്ന് നന്ദി രേഖപ്പെടുത്തി .സമാപന പ്രാർത്ഥനയും ആശീർവാദവും:പാസ്റ്റർ ഡോ. എം. എസ്. സാമുവൽ, ന്യൂയോർക്ക്  നിർവഹിച്ചു.ഷിബു ജോർജ് ഹൂസ്റ്റൺ, ശ്രീ ജോസഫ് ടി ജോർജ്ജ് (രാജു), ഹൂസ്റ്റൺ എന്നിവർ ടെക്‌നിക്കൽ കോർഡിനേറ്ററായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News