മലയാളി അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്സി (MANJ) ക്ക് നവ നേതൃത്വം

ന്യൂജെഴ്സി: ന്യൂജെഴ്സിയിലെ പ്രമുഖ സംഘടനയായ മലയാളി അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്സി (MANJ) ക്ക് നവ നേതൃത്വം. ന്യൂജെഴ്സിയിലെ പാഴ്‌സിപ്പനിയിലുള്ള ലേക് ഫയർ കമ്പനി ഹാളിൽ ട്രസ്റ്റീ ബോർഡ് ചെയർ ഷാജി വര്‍ഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ വെച്ചാണ് 2025 -2026 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്.

MANJ സ്ഥാപക നേതാക്കളിലൊരാളും ട്രസ്റ്റീ ബോർഡ് മെമ്പറുമായ രാജു ജോയിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ് അനീഷ് ജയിംസ്, സെക്രട്ടറി ഷിജിമോൻ മാത്യു, ജോയിന്റ് സെക്രട്ടറി ലിന്റോ മാത്യു, ട്രഷറർ ഷിബു മാത്യു, ജോയിന്റ് ട്രഷറർ വിനോദ് ദാമോദരൻ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.

കമ്മിറ്റി അംഗങ്ങള്‍: മനോജ് വാട്ടപ്പള്ളിൽ, ജൂബി സാമുവേൽ, രഞ്ജിത് പിള്ള, ഷൈൻ കണ്ണമ്പിള്ളി, ടോമി ഫ്രാൻസിസ്, മഞ്ജു ചാക്കോ (വിമൻസ് ഫോറം ചെയർ), ഷീന സജിമോൻ (വിമൻസ് ഫോറം പ്രസിഡന്റ്), ബ്ലെസി മാത്യു (വിമൻസ് ഫോറം സെക്രട്ടറി), ജൊവാന മനോജ് (യൂത്ത് ഫോറം ചെയർ), ആൽവിൻ മാത്യു (യൂത്ത് ഫോറം പ്രസിഡന്റ്), അരുൺ ചെമ്പരത്തി (ചാരിറ്റി കോഓർഡിനേറ്റർ), ആൽബർട്ട് കണ്ണമ്പിള്ളി (ഓഡിറ്റർ).

ബോർഡ് ഓഫ് ട്രസ്റ്റീ അംഗങ്ങള്‍: ഷാജി വര്‍ഗീസ് (ബോർഡ് ചെയർ), ഗാരി നായർ, ജെയിംസ് ജോയ്, ഡോ. സജി മോൻ ആന്റണി, ആന്റണി കല്ലംകാവിൽ, ഉമ്മൻ ചാക്കോ.

തുടർന്ന് നടന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോ. ഷൈനി രാജു തന്നോടൊപ്പം പ്രവർത്തിച്ച ഏവരോടുമുള്ള നന്ദി അറിയിക്കുകയും പുതിയ ഭാരവാഹികൾക്ക് എല്ലാവിധ പിന്തുണയും ആശംസകളും നേരുകയുമുണ്ടായി. ജീവിതങ്ങളെ സമ്പന്നമാക്കുകയും, സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും, സംസ്കാരം ആഘോഷിക്കുകയും ചെയ്യുന്ന പരിപാടികൾ, സംരംഭങ്ങൾ എന്നിവ സൃഷ്ടിക്കാൻ “MANJ”നോടൊപ്പം അണിചേരുവാൻ നിയുക്ത പ്രസിഡന്റ് രാജു ജോയി ആഹ്വാനം ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News