മങ്കട: വംശീയ വിദ്വേഷത്തിനും സാമുദായിക ചേരിതിരിവിനുമുള്ള ശ്രമങ്ങൾക്കെതിരെ ഒറ്റക്കെട്ടായി മുന്നേറുമെന്നും അതിന്നു വേണ്ടി ജനകീയ പരിപാടികൾ സംഘടിപ്പിക്കുമെന്നും വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മുനീബ്കാരക്കുന്ന്. മങ്കട പഞ്ചായത്ത് നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയിൽ ജില്ലാ ട്രഷറർ നസീറാ ബാനു, മണ്ഡലം ജോയൻ്റ് സെക്രട്ടറി ആബിദ് അരിപ്ര വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് പ്രസിഡൻ്റ് മുസ്തഖീം കടന്നമണ്ണ, സെക്രട്ടറി ഹബീബ് റഹ്മാൻ, വൈസ് പ്രസിഡൻ്റ് ഉബൈബടീച്ചർ എന്നിവർ സംസാരിച്ചു.
സാജിദുൽ അസീസ്, ദാനിഷ് മങ്കട, നസീറ ടി, ഇഖ്ബാൽ, അലീഫ് കൂട്ടിൽ, സാജിർ മാസ്റ്റർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.