ഹ്യൂസ്റ്റനിൽ മുതിര്‍ന്നവര്‍ക്കായി ഏകദിന കൂട്ടായ്മ സംഘടിപ്പിച്ചു

ഹ്യൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കാതോലിക്ക ദൈവാലയത്തിൽ മുതിർന്നവർക്കായി എല്ലാ ആഴ്ചയിലും നടക്കുന്ന ഏകദിന സംഗമം നടന്നു. ഇടവകയിലെ മുതിര്‍ന്നവര്‍ എല്ലാ ബുധനാഴ്ചകളിലും ഒരുമിച്ചു കൂടുകയും വിശുദ്ധ കുർബാന, ആരാധന, വചന സന്ദേശം, വിവിധ കായിക വിനോദങ്ങള്‍ എന്നിവ നടത്തി വരുന്നു.

വികാരി ഫാ. എബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ വിശുദ്ധ.കുര്ബാനയും ആരാധനയും നയിച്ചു.

പ്രശസ്ത വചന പ്രഘോഷകനായ ബ്രദർ സന്തോഷ് കരുമത്ര ഷേക്കിന ടെലിവിഷൻ ഈ ആഴ്ചയിലെ ക്ലാസ്സുകൾക്കും , സന്ദേശങ്ങൾക്കും നേതൃത്വം നൽകി. വളരെ വിഞ്ജാനപ്രദവും മാനസിക ഉന്മേഷം നൽകുന്നതുമായ സെഷനുകളായിരുന്നു എന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

മുതിർന്നവർ ഒരുമിച്ചു കൂടുകയും പരസ്പരം സംസാരിക്കുകയും, അറിവുകൾ പങ്കു വെയ്ക്കുകയും, അതിനു ശേഷം എല്ലാവരും ചേർന്നുള്ള സ്‌നേഹവിരുന്നും പങ്കെടുത്തവർക്ക് വളരെ സന്തോഷപ്രദവും ഹൃദ്യവുമായിരുന്നുവെന്നു എല്ലാവരും അഭിപ്രായപ്പെട്ടു.

സിസ്റ്റർ റെജി എസ്.ജെ.സി., സൈമൺ ആനാലിപ്പാറയിൽ, ബിബി തെക്കനാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News