ഇന്ത്യാ പ്രസ്ക്ലബ് നടത്തുന്ന മീഡിയ വര്‍ക്ക്ഷോപ്പില്‍ ജോര്‍ജ് ലെക്ലെയര്‍ പങ്കെടുക്കുന്നു

ചിക്കാഗോ: ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ചിക്കാഗോ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ മെയ് മൂന്നിന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മൗണ്ട് പ്രോസ്പെക്ടിലുള്ള ഫോര്‍ പോയിന്‍റ് ഷെറട്ടണ്‍ ഹോട്ടലില്‍ വെച്ച് നടത്തുന്ന “Media Ignite-2025” പ്രസിദ്ധ അമേരിക്കന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ജോര്‍ജ് ലെക്ലെയര്‍ ഉദ്ഘാടനം ചെയ്യുന്നതാണ്.

കഴിഞ്ഞ 22 വര്‍ഷക്കാലമായി ഇംഗ്ലീഷ് മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ജോര്‍ജ് ലെക്ലെയര്‍ ഈ പരിപാടിയില്‍ ക്ലാസുകള്‍ എടുക്കുന്നതാണ്. അദ്ദേഹം 17 വര്‍ഷക്കാലം ഡെയ്ലി ഹെറാള്‍ഡില്‍ ജോലി ചെയ്തിട്ടുണ്ട്.

മെയ് 3-ന് രാവിലെ 10.45-ന് ഉദ്ഘാടനത്തോടനുബന്ധിച്ച് ആരംഭിക്കുന്ന മീഡിയ വര്‍ക്ക്ഷോപ്പ് വൈകുന്നേരം 4-ന് സമാപിക്കും. ഈ പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ www.indiapressclub.org ല്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ചിക്കാഗോ ചാപ്റ്റര്‍ വൈസ് പ്രസിഡണ്ട് പ്രസന്നന്‍ പിള്ള 630-935-2990, ട്രഷറര്‍ അലന്‍ ജോര്‍ജ് 331-262-1301 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. ക്ലാസുകള്‍ തികച്ചും സൗജന്യമായിരിക്കും.

റിപ്പോര്‍ട്ട്: വര്‍ഗീസ് പാലമലയില്‍

Print Friendly, PDF & Email

Leave a Comment

More News