നക്ഷത്ര ഫലം (04-05-2025 ഞായര്‍)

ചിങ്ങം : എല്ലാ കോണുകളില്‍ നിന്നും നിങ്ങള്‍ക്ക് പ്രശംസകള്‍ ലഭിക്കും. ഈ ദിനത്തില്‍ സംഭവിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ പൂര്‍ണമായും സന്തുഷ്‌ടനായിരിക്കില്ല. നിങ്ങളെ അലട്ടുന്ന ചോദ്യങ്ങള്‍ക്ക് ത്തരം തേടും. വ്യക്തിപരമായ നഷ്‌ടങ്ങളുടെ പേരില്‍ ദുഖിക്കേണ്ടി വരും.

കന്നി : ഈ ദിനത്തില്‍ നിങ്ങളുടെ വ്യക്തിജീവിതം കൂടുതല്‍ ശ്രദ്ധനേടും. നിങ്ങളുടെ ചിന്ത മുഴുവനും അതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും. ഈ ദിനം ബിസിനസുകാര്‍ വളരെയധികം ശ്രദ്ധിക്കേണം. വൈകുന്നേരം മാനസിക പിരിമുറുക്കങ്ങളില്‍ നിന്ന് ശമനം ലഭിക്കും. ആരാധനലായത്തില്‍ ദര്‍ശനം നടത്തും.

തുലാം : ഈ ദിനം നിങ്ങള്‍ വ്യത്യസ്‌തങ്ങളായ മാനസികാവസ്ഥയില്‍ ആയിരിക്കും, നിങ്ങളുടെ അസ്ഥിരമായ പ്രവണത വൈകുന്നേരം വരെ തുടരും. വൈകുന്നേരം സന്തോഷപ്പെടുത്തുന്ന ഒരു സര്‍പ്രൈസ് നിങ്ങളെ കാത്തിരിപ്പുണ്ടാകും. മികച്ചത് സംഭവിക്കാനായി കാത്തിരിക്കുമ്പോഴും തിരിച്ചടികള്‍ നേരിടാന്‍ തയ്യാറായിരിക്കുക.

വൃശ്ചികം : ഇന്ന് നിങ്ങളുടെ സ്വാധീനം നിങ്ങള്‍ക്ക് ചുറ്റുമുള്ളവരില്‍ മതിപ്പ് ഉണ്ടാക്കുകയും അവരെ വശീകരിക്കുകയും ചെയ്യും. നിങ്ങളുടെ വികാരങ്ങള്‍ നിങ്ങള്‍ കൂടുതല്‍ ശക്തിയായി ഈ ദിനത്തില്‍ പ്രകടിപ്പിക്കും. കൂടുതല്‍ ശുഷ്‌കാന്തിയോടെ നിങ്ങള്‍ പ്രവര്‍ത്തിക്കുകയും പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യും. വരാനിരിക്കുന്ന കാര്യങ്ങളെ കുറിച്ച് ശ്രദ്ധാലുവായിരിക്കുക.

ധനു : കൂടുതൽ ജാഗ്രത പാലിക്കാനുള്ള ഒരു ദിവസം. നിങ്ങളുടെ വികാരങ്ങൾ ഇന്ന് നിങ്ങളുടെ മനസിനെ ഭരിച്ചേക്കാം, അത് തീരുമാനമെടുക്കാനുള്ള കഴിവ് ഇല്ലാതാക്കിയേക്കും. അതിനാൽ ഇന്ന് പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ കയ്പേറിയ മാനസികാവസ്ഥയും നാവും പ്രശ്‌നങ്ങൾ ക്ഷണിച്ചു വരുത്തിയേക്കാം. അതിനാൽ ശ്രദ്ധിക്കുക. സംയമനം പാലിക്കുക. പ്രതികൂലമായി പ്രതികരിക്കാതിരിക്കാൻ നിഷേധാത്മക വികാരങ്ങളിൽ നിന്ന് നിങ്ങൾ വ്യതിചലിക്കുക.

മകരം : ഇന്ന് നിങ്ങളുടെ വരുമാന സ്രോതസുകൾ വർധിക്കുകയും നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മികവ് പുലർത്തുകയും ചെയ്യും. നേട്ടം, വിജയം, സാമൂഹിക അംഗീകാരം എന്നിവ ഉണ്ടാകും. സമയം ക്രിയാത്മകമായി ചെലവഴിക്കാൻ കഴിയും. വിനോദത്തിനായി നിങ്ങളുടെ പ്രിയപ്പെട്ട പ്രവർത്തനത്തിൽ ഏർപ്പെടുന്നത് ഒരു നല്ല ആശയമായിരിക്കും. നഷ്‌ടപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവ തിരികെ നേടാനും കൂടി അത് നിങ്ങളെ അനുവദിക്കും.

കുംഭം : ഇന്ന് നിങ്ങളുടെ വികാരവശവും വിവേക വശവും തമ്മിൽ ഒരു സംതുലനാവസ്ഥ ഉണ്ടാക്കൻ നിങ്ങൾക്ക്‌ കഴിയും. ജോലിയിൽ സന്തോഷം കണ്ടെത്തുകയും വ്യക്തി ജീവിതവും ഉദ്യോഗജീവിതവും വിജയകരമായി മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും. സാമ്പത്തികപരമായി കാര്യമായ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാകില്ല. പക്ഷേ നിസാരമായ വിഷയങ്ങളിൽ മനസ്‌ വ്യാപൃതമായിരിക്കും.

മീനം : ഇന്ന് നിങ്ങൾ നിരവധി പുതിയ വശങ്ങൾ കണ്ടെത്തുകയും നിങ്ങളുടെ കഴിവുകൾ വർധിപ്പിക്കുകയും ചെയ്യും. സർഗാത്മകത പുറത്തുവരും. എഴുത്ത്, സാഹിത്യം തുടങ്ങിയ സൃഷ്‌ടിപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടു കൂടുതൽ മുന്നോട്ട് പോയി സ്വയം സമ്മർദം ചെലുത്തുക. വളരെയധികം സ്നേഹം പ്രകടിപ്പിക്കുന്ന ദമ്പതികൾക്ക് പ്രണയിക്കാനും സ്നേഹം പങ്കിടാനും പറ്റിയ സമയമാണിത്. ഈ നിമിഷങ്ങളെ നിങ്ങൾ പിന്നീട് ഓർത്ത് സന്തോഷിക്കും. നിങ്ങളുടെ കോപം ശ്രദ്ധാപൂർവം കൈകാര്യം ചെയ്യുക. കാരണം, അത് ഒരു നല്ല ദിവസത്തെ നശിപ്പിക്കും.

മേടം : ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമായിരിക്കില്ല. അതിനാൽ ശാന്തതയോടും ജാഗ്രതയോടും കൂടെ അതിനെ കടന്നുപോകാൻ അനുവദിക്കുക. നിങ്ങൾ കൂടുതൽ വൈകാരികമായി ഇടപെടുന്നതിനാൽ എളുപ്പത്തിൽ പരിക്കേൽക്കാൻ സാധ്യതയുണ്ട്. അതിനാൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. അമ്മയുടെ ആരോഗ്യവും മറ്റ് നിർണായക കാര്യങ്ങളും നിങ്ങളെ ആകുലരാക്കിയേക്കാം. ജലാശയങ്ങൾ നിങ്ങൾക്ക് അപകടകരമായേക്കാം. അതിനാൽ സൂക്ഷിക്കുക. നിങ്ങളുടെ അന്തസിനെ അപകടത്തിലാക്കുന്ന ഒന്നും തന്നെ ഇന്ന് ചെയ്യരുത്.

ഇടവം : വേവലാതികളുടെ മാറാപ്പുകൾ ഉപേക്ഷിച്ച് ഉന്മേഷവാനായി ഈ ദിവസം വിശിഷ്‌ടമാക്കുക. നിങ്ങൾ ഇന്ന് നിങ്ങളുടെ സർഗാത്മക നിറവിലാണ്. മാത്രമല്ല സാഹിത്യത്തോടുള്ള നിങ്ങളുടെ ചായ്‌വ് വർധിക്കുകയും ചെയ്യും. അമ്മയുമായുള്ള നിങ്ങളുടെ ഓജസുള്ള സംഭാഷണം അമ്മയോട് ചേർന്നുനിൽക്കാൻ നിങ്ങളെ സഹായിക്കും. പാചകസംബന്ധമായ ആനന്ദവും സന്തോഷകരമായ യാത്രയും ഇന്ന് നിങ്ങളുടെ കൂടെയുണ്ട്. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും സാമ്പത്തിക-കുടുംബപരമായ കാര്യങ്ങൾ പരിശോധിക്കാനും സമയമായിരിക്കുന്നു.

മിഥുനം : ഇന്ന് ജനങ്ങള്‍ നിങ്ങളില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുകയും അത് നിങ്ങളെ പ്രകോപിതനാക്കുകയും ചെയ്യും. എന്നിരുന്നാലും ഓരോ ആവശ്യവും സാധിച്ച് കൊടുക്കുന്നതിന് നിങ്ങള്‍ സ്വയം ഇച്ഛാശക്തിയും വഴിയും കണ്ടെത്തുക. ജനങ്ങള്‍ നിങ്ങളുടെ നൂതന ആശയങ്ങളേയും പ്രതിഭയേയും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യും.

കര്‍ക്കടകം : മാറ്റം അതിന്‍റേതായ വഴിക്ക് പോകും. ​​നിങ്ങൾക്ക് നിങ്ങളെ സ്വയം പരിപാലിക്കാൻ കഴിയും. നിങ്ങൾ സൗമ്യതയും ശാന്തതയും പുലർത്തുക. സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് നിങ്ങളുടെ ജോലി എളുപ്പമാകും. ഇന്നത്തെ ദിനം വിജയകരമാക്കുന്നതിനുള്ള താക്കോൽ വിനോദവും തമാശയുമാണ്.

Print Friendly, PDF & Email

Leave a Comment

More News