നക്ഷത്ര ഫലം (മെയ് 13, 2025 ചൊവ്വ)

ചിങ്ങം: അല്‍പം കരുതലോടെ ഇരിക്കേണ്ട ദിവസമാണിന്ന്. നിങ്ങളുടെ അമ്മയുമായുള്ള ബന്ധത്തില്‍ ഇന്ന് അസ്വാരസ്യമുണ്ടാകാം. മനസിലെ പ്രതികൂല ചിന്തകളാകും ഇതിന് കാരണം. അതുകൊണ്ട് എത്രയും വേഗത്തില്‍ ഈ പ്രശ്‌നം പരിഹരിക്കണം. നിയമപരമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ ചെലുത്തണം. വെള്ളത്തില്‍ ഇറങ്ങുന്നത് ഒഴിവാക്കുന്നതാണ് ഉത്തമം.

കന്നി: പങ്കാളിത്ത ബിസിനസില്‍ നിന്നും അപ്രതീക്ഷിത തിരിച്ചടികള്‍ ഉണ്ടായേക്കാം. അത്തരം പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഇന്ന് ഉത്തമമല്ല. ബിസിനസില്‍ തിരിച്ചടിയുണ്ടാകുമെങ്കിലും അതിനെ തരണം ചെയ്യാന്‍ നിങ്ങള്‍ക്കാകും. നിങ്ങളുടെ അഭിമാനത്തിന് കളങ്കം വരുത്തുന്ന ഒരു കാര്യങ്ങളിലും ഏര്‍പ്പെടാതിരിക്കുക.

തുലാം: ഇന്ന് നിങ്ങള്‍ ഏറെ പ്രകോപിതനായേക്കാം. ഒരു കാര്യത്തിലും വ്യക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സാധിക്കില്ല. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല ഇന്ന്. ചില തീരുമാനങ്ങള്‍ നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ഒരുപോലെ അസൗകര്യമുണ്ടാക്കിയേക്കാം. കാര്യങ്ങള്‍ കൃത്യമായി മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാവുന്നതേയുള്ളൂ. സാമ്പത്തിക നില ഉയരും. എന്നാല്‍ ആരോഗ്യ കാര്യത്തില്‍ അല്‍പം ശ്രദ്ധ ചെലുത്തണം.

വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിനമായിരിക്കും. ശാരീരികമായും മാനസികമായും ഉന്മേഷവാനായിരിക്കും. കുടുംബാന്തരീക്ഷം ശാന്തമായിരിക്കും. ചില പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് നിങ്ങൾക്ക് കൂടുതല്‍ സന്തോഷം പകരും. ഒരു ഉല്ലാസ യാത്ര നടത്താന്‍ തീരുമാനിക്കും.

ധനു: ഇന്ന് വളരെയധികം തിരക്ക് പിടിച്ച ദിവസമായിരിക്കും. കുടുംബത്തിന്‍റെ ആശ്രയമായത് കൊണ്ട് കുടുംബത്തിന് വേണ്ടി ഇന്ന് ഏറെ നേരം മാറ്റി വയ്‌ക്കേണ്ടതായി വരും. ജോലി സ്ഥലത്ത് ഇന്ന് നിങ്ങള്‍ ഏറെ സന്തോഷത്തിലാകും. വേഗത്തില്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

മകരം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഏറെ ഗുണകരമാകും. അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും കണ്ടുമുട്ടാന്‍ നിങ്ങള്‍ക്ക് അവസരമുണ്ടാകും. വിവാഹകാര്യങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ ദിവസമാണിന്ന്. സുഹൃത്തുക്കളില്‍ നിന്ന് വിസ്‌മയിപ്പിക്കുന്ന സമ്മാനങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കാം. യാത്രക്ക് സാധ്യതയുണ്ട്. നിങ്ങളുടെ ബിസിനസ് അഭിവൃദ്ധി നേടും.

കുംഭം: നിങ്ങളുടെ മനസ് ഇന്ന് ഏറെ ശാന്തമായിരിക്കും. ആഗ്രഹിച്ച കാര്യങ്ങളെല്ലാം ശരിയായ രീതിയില്‍ നടക്കും. തൊഴില്‍ രംഗത്ത് നിങ്ങള്‍ നല്ലപ്രകടനം കാഴ്‌ചവയ്‌ക്കുകയും അത് അഭിനന്ദിക്കപ്പെടുകയും ചെയ്യും. ഇത് നിങ്ങളെ കൂടുതല്‍ ഉന്മേഷവാനാക്കും. സഹപ്രവര്‍ത്തകരുടെ പിന്തുണ ജോലി ഭാരം കുറയ്‌ക്കും. സാമൂഹികമായി അംഗീകാരങ്ങളും അനുമോദനങ്ങളും ലഭിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരും നിങ്ങളെക്കുറിച്ച് ഓര്‍ത്ത് അഭിമാനിക്കും.

മീനം: നിങ്ങളെക്കാള്‍ ശക്തനായ ആരുമായും ഏറ്റുമുട്ടാന്‍ പോകരുത്. മടിയും ആത്മവിശ്വാസ കുറവും തോന്നിയേക്കാം. അനാവശ്യ ചിന്തകളായിരിക്കും ഇന്ന് മനസ് നിറയെ. വിമര്‍ശകരും എതിരാളികളുമായി വാഗ്വാദമുണ്ടാകാനിടയുണ്ട്. അതുകൊണ്ട് അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം. അനുകൂലചിന്തകള്‍ വളര്‍ത്തുകയും മാനസിക കരുത്ത് സമാഹരിക്കുകയുമാണ് ഇത് തരണം ചെയ്യാനുള്ള പോംവഴി.

മേടം: ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ പുതിയ വഴിത്തിരിവുണ്ടായേക്കാം. ആഗ്രഹം സഫലമാക്കാന്‍ വേണ്ടി നിങ്ങള്‍ കഠിന പ്രയത്നം ചെയ്യും. ഇന്ന് നിങ്ങള്‍ ഏറെ തിരക്കിലായിരിക്കും. നിരവധി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതായി വരും. സാമ്പത്തിക ചെലവുകള്‍ അധികമാകാതിരിക്കാന്‍ ശ്രമിക്കണം.

ഇടവം: നിങ്ങള്‍ ഇന്ന് ഏറെ ശ്രദ്ധ ചെലുത്തേണ്ട ദിവസമാണ്. ശത്രുക്കള്‍ പ്രകോപിപ്പിക്കാന്‍ ശ്രമിക്കും. എന്നാല്‍ അതില്‍ നിന്നും മാറി നിങ്ങളുടെ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ ചെലുത്തുക. നിങ്ങളുടെ വിജയം ശത്രുക്കള്‍ക്ക് വേദനയുണ്ടാക്കും. നിങ്ങളുടെ ജീവിതത്തില്‍ ആവശ്യമില്ലാതെ മറ്റുള്ളവര്‍ കൈ കടത്തുന്നത് തടയുക. അത് നിങ്ങളുടെ മാനസിക സന്തോഷത്തെ ബാധിച്ചേക്കാം. പ്രതികൂല സാഹചര്യത്തില്‍ സൂക്ഷിച്ച് തീരുമാനങ്ങളെടുക്കുക.

മിഥുനം: നിങ്ങള്‍ക്ക് വിജയം കൊയ്യാന്‍ ഇതിലും മികച്ച ദിവസം വേറെയില്ല. സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്‌തി ഉയരും. ഗൃഹാന്തരീക്ഷം സന്തോഷ നിര്‍ഭരമാകും. അപ്രതീക്ഷിതമായി സാമ്പത്തിക കുത്തൊഴുക്കുണ്ടാകും. ശാരീരിക മാനസിക ആരോഗ്യം മികച്ചതായിരിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് സഹപ്രവര്‍ത്തകരുടെ പൂര്‍ണ സഹകരണമുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനം ഇന്ന് അംഗീകരിക്കപ്പെടും. എന്നാല്‍ നിങ്ങളുടെ സംസാരത്തില്‍ ശ്രദ്ധിക്കണം.

കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. വളരെ ഉത്സാഹത്തോടെ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. അനാവശ്യ ചിന്തകള്‍ അകറ്റി ജോലിയില്‍ ശ്രദ്ധ പുലര്‍ത്തുക. ഇത് നിങ്ങള്‍ക്ക് വളരെയധികം നേട്ടങ്ങള്‍ കൊണ്ടുവന്നേക്കാം.

Print Friendly, PDF & Email

Leave a Comment

More News