കെപിഎ ബോജി രാജൻ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റിൽ ടീം സെലക്ടഡ് ഇലവൻ വിജയികൾ!

ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ സ്പോർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ കെ. പി. എ ടസ്‌കേഴ്‌സ് ക്രിക്കറ്റ് ടീമിന്റെ മുൻ വൈസ് ക്യാപ്റ്റൻ ആയിരുന്ന ബോജി രാജന്റെ സ്മരണാർത്ഥം ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെ സഹകരണത്തോടെ ബോജി രാജൻ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു.

ബഹ്റൈനിലെ പ്രമുഖ 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ടീം സെലക്ടഡ് ഇലവൻ ഫൈനലിൽ ബ്രോസ് ആൻഡ് ബഡീസിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കി.

സിഞ്ച് അൽ അഹ്‍ലി ക്ലബ്ബിൽ നടന്ന സമ്മാനദാന ചടങ്ങ് കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കെ പി എ സ്പോർട്സ് വിങ് ജനറൽ കൺവീനർ രാജ് ഉണ്ണികൃഷ്ണൻ സ്വാഗതവും, ക്രിക്കറ്റ് കൺവീനർ വിനീത് അലക്സാണ്ടർ നന്ദിയും രേഖപ്പെടുത്തി.

ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ പ്രസിഡന്റ് സാമി അലി മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ വൈസ് ചെയർമാൻ മുഹമ്മദ് ഫൈസൽ, കിംസ് ഹെൽത്ത് ജിസിസി ഹെഡ് താരിഖ് നജീബ്, മാർക്കറ്റിംഗ് ഓഫീസർ പ്യാരിലാൽ, മീഡിയ വൺ ബഹ്‌റൈൻ ബ്യൂറോ ചീഫ് സിറാജ് പള്ളിക്കര, ഐ ബി എസ് സീഫ് ഹോട്ടൽ ജനറൽ മാനേജർ മുഹമ്മദ് ഫറാഗ്, കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, ട്രഷറർ മനോജ് ജമാൽ, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം എന്നിവർ ആശംസകൾ അറിയിച്ചു.

ടൂർണമെന്റ് വിജയികൾക്ക് ബോജി രാജൻ മെമ്മോറിയൽ ട്രോഫിയും ക്യാഷ് പ്രൈസുകളും കൈമാറി. കൂടാതെ മികച്ച ബൗളറായ ബിജു, മികച്ച ബാറ്റ്സ്മാനും മികച്ച ടൂർണമെന്റ് പ്ലെയറുമായ അതുൽ , മാൻ ഓഫ് ദി ഫൈനലായ ബിച്ചു എന്നിവർക്കുള്ള ട്രോഫികളും സമ്മാനിച്ചു.

കെ പി എ സെൻട്രൽ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, കെ പി എ ക്രിക്കറ്റ് എക്സിക്യൂട്ടീവ്സ്, കെ പി എ ക്രിക്കറ്റ് ടീം അംഗങ്ങൾ, പ്രവാസി ശ്രീ യൂണിറ്റ് ഹെഡുകൾ എന്നിവർ ടൂർണമെന്റിനു നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News