
പുനരധിവാസ പ്രവർത്തങ്ങളിൽ സാധിക്കുന്ന സഹായങ്ങൾ ഇനിയും നിർവഹിക്കാൻ മർകസും സുന്നിസംഘടനകളും തയ്യാറാണെന്ന് കാന്തപുരം ഉസ്താദ് മന്ത്രിയെ അറിയിച്ചു. അനാഥ വിദ്യാർഥികൾക്ക് പി എസ് സി, യു പി എസ് സി, മത്സര പരീക്ഷാ പരിശീലനങ്ങൾ നൽകുന്ന മാനന്തവാടിയിലെ മർകസ് ഐ-ഷോറിന്റെ പ്രവർത്തനങ്ങളിൽ മന്ത്രി സന്തോഷമറിയിച്ചു. കൂടിക്കാഴ്ചയിൽ മർകസ് ഡയറക്ടർ സി പി ഉബൈദുല്ല സഖാഫി, പി ഉസ്മാൻ മൗലവി വയനാട്, സി പി സിറാജുദ്ദീൻ സഖാഫി സംബന്ധിച്ചു.